Friday, March 13, 2026 Last Updated 59 Min 39 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Mar 2026 01.49 PM

‘ഇത്രയും സ്നേഹം എന്നിലേക്ക് വരുന്നത് വലിയ കാര്യം; ഹൃദയം നിറഞ്ഞ നന്ദി, ഇനി രണ്ടു ചുവടു കൂടി’യെന്ന് സഞ്ജു സാംസണ്‍; ഭർത്താവിന്റെ പേര് വിശ്വാസത്തോടെ മന്ത്രിച്ച എല്ലാവർക്കും നന്ദി കുറിച്ച് ഭാര്യ ചാരുലതയും

uploads/news/2026/03/828433/Untitled-2.jpg
Sanju Samson's thanksnote for fans and well wishers (Image Source: Instagram)

അന്താരാഷ്ട്ര തലത്തിൽ ആരാധകരുടെ പ്രിയങ്കരനായ ക്രിക്കറ്റ് താരമാണ് സഞ്ജു സാംസണ്‍, ബാറ്റിംഗിലും വിക്കറ്റ് കീപ്പറായും മികച്ച പ്രകടനങ്ങള്‍ കാഴ്ചവയ്ക്കാറുണ്ട്. ട്വന്റി 20 ലോകകപ്പില്‍ ടീം ഇന്ത്യയെ സെമി ഫൈനലിലെത്തിച്ച് ഹീറോയായി നില്‍ക്കുകയാണ് മലയാളികളുടെ അഭിമാനതാരം സഞ്ജു. ഈ നിർണായകമായ സൂപ്പർ 8 മത്സരത്തിൽ വെസ്റ്റിൻഡീസിനെതിരെ സഞ്ജുവിന്റെ ഉജ്വല ഇന്നിങ്സാണ് ഇന്ത്യയ്ക്ക് ജയമൊരുക്കിയത്.
ഇതിന്റെ ഫലമായി ലോകകപ്പ് സെമിയിൽ ടീം പ്രവേശിക്കുകയും ചെയ്തു. ഇതിനു പിന്നാലെ ക്രിക്കറ്റ് വിദഗ്ധരും മറ്റ് പ്രമുഖരും സഞ്ജുവിന് അഭിനന്ദനങ്ങളും പ്രശംസകളും കൊണ്ട് മൂടുകയാണ്. മത്സരം കഴിഞ്ഞിട്ട് മൂന്നു ദിവസമായെങ്കിലും അഭിനന്ദനപ്രവാഹങ്ങൾ ഒട്ടും കുറഞ്ഞിട്ടില്ല.
ഇപ്പോഴിതാ ലഭിച്ച അഭിനന്ദനങ്ങൾക്കും പ്രശംസകൾക്കും നന്ദി കുറിക്കുകയാണ് സഞ്ജു സാംസൺ. ഇത്രയധികം സ്നേഹം തന്നിലേക്ക് വരുന്നത് കാണുന്നതും അനുഭവിക്കുന്നതും വലിയ കാര്യമാണെന്നും, സ്നേഹവും പിന്തുണയും നൽകി പ്രാർഥനകളിൽ ഉൾപ്പെടുത്തിയവര്‍ക്ക് ഹൃദയംഗമമായ നന്ദിയുണ്ടെന്നുമാണ് സഞ്ജു കുറിച്ചിരിക്കുന്നത്.
‘‘എനിക്ക് സ്നേഹവും പിന്തുണയും നൽകുകയും പ്രാർഥനകളിൽ എന്നെ ഉൾപ്പെടുത്തുകയും ചെയ്ത ഓരോരുത്തരോടും എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു...ഇത്രയധികം സ്നേഹം എന്നിലേക്ക് വരുന്നത് കാണുന്നതും അനുഭവിക്കുന്നതും വലിയ കാര്യമാണ്, ശരിക്കും ഒരുപാട് അർത്ഥവത്താണ്...എല്ലാവർക്കും നന്ദി എന്ന് മാത്രം പറയാൻ ഞാൻ ആഗ്രഹിക്കുന്നു... എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി...ഇനി രണ്ട് ചുവടുകൾ കൂടി...ഇന്ത്യ...’’ എന്നാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ സഞ്ജു കുറിച്ചിരിക്കുന്നത്. നാളെ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ സെമിഫൈനൽ മത്സരത്തിനായി ഇന്ത്യൻ ടീമിനൊപ്പം സഞ്ജു മുംബൈയിലെത്തിയിട്ടുണ്ട്. വെസ്റ്റിൻഡീസിനെതിരായ മത്സരത്തിൽ 97 റൺസിന്റെ സഞ്ജുവിന്റെ ഉജ്വല ഇന്നിങ്സാണ് ഇന്ത്യയ്ക്ക് ജയമൊരുക്കിയത്.

uploads/news/2026/03/828433/Untitled-02.jpg
Sanju Samson's wife charu's thanksnote for fans and well wishers (Image Source: Instagram)

അതേസമയം സഞ്ജുവിന്റെ ഭാര്യ ചാരുലതയും ആരാധകർക്ക് നന്ദി അറിയിച്ച് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ നന്ദി കുറിച്ചിട്ടുണ്ട്. ‘‘ഇതൊരു ക്രിക്കറ്റ് മത്സരമായിരുന്നു, നമ്മൾ അടുത്തതിലേക്ക് കടക്കേണ്ടതുണ്ട്. പക്ഷേ, എന്റെ ഭർത്താവിന്റെ പേര് വിശ്വാസത്തോടെ മന്ത്രിച്ച ഓരോരുത്തരോടും... പകരമൊന്നും പ്രതീക്ഷിക്കാതെ സ്നേഹം പ്രകടിപ്പിക്കുന്നവരോടും... എനിക്ക് നൽകാൻ കഴിയുന്ന ഏറ്റവും ആത്മാർഥമായ നന്ദി പറയുന്നു...’’ എന്നാണ് ചാരുലത കുറിച്ചിരിക്കുന്നത്.

Ads by Google
Ads by Google
TRENDING NOW