Friday, March 13, 2026 Last Updated 1 Min 15 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Oct 2025 07.03 PM

ഗില്ലിനെ പിന്നിലാക്കി സഞ്ജു; ടി20 റാങ്കിങ്ങിൽ വമ്പൻ നേട്ടം

uploads/news/2025/10/803531/6.gif
photo - twitter

ന്യൂഡല്‍ഹി : ഐസിസി ടി 20 റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി മലയാളി താരം സഞ്ജു സാംസൺ. എട്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ താരം 31-ാം സ്ഥാനത്തേക്ക് കയറി. ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെ മറികടക്കാനും സഞ്ജുവിന് സാധിച്ചു. 32-ാം സ്ഥാനത്താണ് ഗില്‍. 568 പോയിന്റാണ് സഞ്ജുവിനുള്ളത്.

ഏഷ്യാ കപ്പില്‍ ഏഴ് മത്സരങ്ങളില്‍ നാല് ഇന്നിംഗ്‌സുകള്‍ മാത്രമാണ് സഞ്ജു കളിച്ചത്. 33.00 ശരാശരിയില്‍ 132 റണ്‍സെടുക്കാന്‍ സഞ്ജുവിന് സാധിച്ചിരുന്നു. ഓപ്പണിങ് സ്ഥാനവും വൻ ഡൗൺ സ്ഥാനവും നഷ്ടപ്പെട്ട താരം മധ്യനിരയിലാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കളിച്ചിരുന്നത്. 124.53 സ്‌ട്രൈക്ക് റേറ്റാണ് സഞ്ജുവിനുള്ളത്.

Ads by Google
Ads by Google
TRENDING NOW