Friday, March 13, 2026 Last Updated 48 Min 19 Sec ago English Edition
Todays E paper
Ads by Google
Saturday 04 Oct 2025 07.51 PM

സഞ്ജുവിനെ പുറത്താക്കിയത് അന്യായമെന്ന് ആരാധകർ; കാരണം പറഞ്ഞ് അഗാർക്കർ

ഋഷഭ് പന്തിന് പരിക്കേറ്റ സാഹചര്യത്തിൽ മലയാളി വിക്കറ്റ് കീപ്പറായ സഞ്ജു സാംസൺ ആ സ്ഥാനത്തേക്ക് എത്തുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു.
uploads/news/2025/10/803916/11.gif
photo - twitter

ന്യൂഡല്‍ഹി : ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ നിന്നും സഞ്ജു സാംസണ്‍ പുറത്ത് . ഋഷഭ് പന്തിന് പരിക്കേറ്റ സാഹചര്യത്തിൽ മലയാളി വിക്കറ്റ് കീപ്പറായ സഞ്ജു സാംസൺ ആ സ്ഥാനത്തേക്ക് എത്തുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. താരത്തെ ടീമിലെത്തിക്കാത്തതിൽ ഇന്ത്യൻ സെലക്ടറെ ആരാധകർ വിമർശിക്കുന്നുണ്ട്. എന്നാല്‍ കാരണം വ്യക്തമാക്കുകയാണ് സെലക്ടര്‍ അജിത്ത് അഗാക്കാര്‍ .

സഞ്ജു ഏകദിനത്തിൽ ഒരു ടോപ് ഓർഡർ ബാറ്ററായത് കൊണ്ടാണ് അവസരം നൽകാത്തത് എന്നായിരുന്നു മുൻ ഇന്ത്യൻ താരവും സെലക്ടറുമായ അജിത് അഗാർക്കർ പറഞ്ഞത്. ഏകദിനത്തില്‍ ഇതുവരെ അരങ്ങേറ്റം നടത്തിയിട്ടില്ലാത്ത ജുറെലിനാണ് സെലക്ടര്‍മാര്‍ അവസരം നല്‍കിയത്. പന്തിന് പകരം രണ്ടാം വിക്കറ്റ് കീപ്പറായ ധ്രുവ് ജൂറലാണ് ടീമിലെത്തിയത്. ഓസ്‌ട്രേലിയയിലേക്ക് പോകുന്ന ഇന്ത്യന്‍ ടി20 ടീമില്‍ അംഗമായിട്ടും ഇതോടൊപ്പം നടക്കുന്ന ഏകദിനത്തില്‍ ബാക്കപ്പ് വിക്കറ്റ് കീപ്പര്‍ സ്ഥാനം സഞ്ജുവിന് നല്‍കാത്തത് വലിയ സന്ദേശമായി കാണാവുന്നതാണ്. കോച്ച് ഗൗതം ഗംഭീറിനെയും ആരാധകർ വിമർശിക്കുന്നുണ്ട്.

അതേസമയം രണ്ട് വര്‍ഷം മുമ്പാണ് സഞ്ജു സാംസണ്‍ ഇന്ത്യക്ക് വേണ്ടി അവസാന ഏകദിന മല്‍സരം കളിച്ചത്. ദക്ഷിണാഫ്രിക്കയെ അവരുടെ നാട്ടില്‍ നേരിട്ട് സഞ്ജു തകര്‍പ്പന്‍ സെഞ്ചുറിയും നേടി. പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും ഈ ഏകദിനത്തില്‍ സഞ്ജു ആയിരുന്നു പ്ലെയര്‍ ഓഫ് ദി മാച്ച്. കരിയറിലെ ആദ്യ അന്താരാഷ്ട്ര ഏകദിന സെഞ്ചുറി നേടിയതിന്റെ തൊട്ടടുത്ത ഏകദിനത്തില്‍ സഞ്ജു ടീമില്‍ നിന്ന് പുറത്തായി. 2023 ഡിസംബറിന് ശേഷം ഇതുവരെ സഞ്ജുവിന് ഏകദിനങ്ങള്‍ കളിക്കാന്‍ അവസരം ലഭിച്ചില്ല.

Ads by Google
Ads by Google
TRENDING NOW