Wednesday, March 11, 2026 Last Updated 46 Min 28 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Mar 2026 02.29 PM

ഖത്തർ അമീറുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു: ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യ

uploads/news/2026/03/828431/modi-pravasi.jpg

ദോഹ:മേഖലയിലെ നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയുമായി ഫോണിൽ സംസാരിച്ചു. ഖത്തറിന്റെ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും ലംഘിക്കുന്ന ഏത് നീക്കത്തെയും ഇന്ത്യ ശക്തമായി അപലപിക്കുന്നതായും ഖത്തറിനൊപ്പം ഉറച്ചുനിൽക്കുന്നതായും പ്രധാനമന്ത്രി അറിയിച്ചു.

മേഖലയിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാൻ ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും (Dialogue and Diplomacy) നീങ്ങേണ്ടത് അനിവാര്യമാണെന്ന് ഇരുനേതാക്കളും ഊന്നിപ്പറഞ്ഞു.നിലവിലെ വെല്ലുവിളികൾ നിറഞ്ഞ സാഹചര്യത്തിലും ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന് നൽകിവരുന്ന സംരക്ഷണത്തിനും പിന്തുണയ്ക്കും പ്രധാനമന്ത്രി ഖത്തർ അമീറിനോട് നന്ദി അറിയിച്ചു. "എന്റെ സഹോദരൻ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയുമായി സംസാരിച്ചു. ഇന്ത്യ ഖത്തറിനൊപ്പം ഉറച്ചുനിൽക്കുന്നു. സമാധാനം പുനഃസ്ഥാപിക്കാൻ നയതന്ത്രം അനിവാര്യമാണ്. ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന് നൽകുന്ന കരുതലിന് നന്ദി പറയുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി 'X' ൽ കുറിച്ചു.

ഷഫീക്ക് അറയ്ക്കൽ

Ads by Google
Ads by Google
TRENDING NOW