-->
ദോഹ:ഖത്തറിന്റെ സുരക്ഷയും സ്ഥിരതയും തകർക്കാൻ ശ്രമിച്ച വിദേശ ഏജന്റുകളെ പിടികൂടിയതായി ഔദ്യോഗിക വാർത്താ ഏജൻസിയായ ക്യു.എൻ.എ (QNA) റിപ്പോർട്ട് ചെയ്യുന്നു.ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്സുമായി (IRGC) ബന്ധമുള്ള 10 പേരെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയത്.പിടിയിലയവരിൽ 7പേർരാജ്യത്തെ പ്രധാനപ്പെട്ട സൈനിക-സിവിൽ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചോർത്തുന്ന ചാരപ്രവൃത്തിയിൽ ഏർപ്പെട്ടു.ഡ്രോണുകൾ ഉപയോഗിച്ചുള്ള അട്ടിമറി പ്രവർത്തനങ്ങൾക്കായി പരിശീലനം ലഭിച്ചവരാണ് മറ്റുമൂന്നു പേർ.സെൻസിറ്റീവ് ആയ സ്ഥലങ്ങളുടെ ലൊക്കേഷനുകൾ, ആശയവിനിമയ ഉപകരണങ്ങൾ, അത്യാധുനിക സാങ്കേതിക വിദ്യകൾ എന്നിവ ഇവരിൽ നിന്ന് കണ്ടെടുത്തു. തങ്ങൾ ഐ.ആർ.ജി.സിക്ക് വേണ്ടിയാണ് പ്രവർത്തിച്ചതെന്ന് പ്രതികൾ അന്വേഷണത്തിൽ സമ്മതിച്ചിട്ടുണ്ട്.സംശയാസ്പദമായ എന്തെങ്കിലും നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കാൻ ഖത്തർ സ്റ്റേറ്റ് സെക്യൂരിറ്റി സർവീസ് പൗരന്മാരോടും താമസക്കാരോടും അഭ്യർത്ഥിച്ചു.
ഷഫീക്ക് അറയ്ക്കൽ