Thursday, March 12, 2026 Last Updated 12 Min 47 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Mar 2026 08.34 AM

ദേശീയപാതയില്‍ കാറിനെ ഒന്നരകിലോമീറ്റര്‍ വലിച്ചിഴച്ച് ട്രക്ക്, യാത്രക്കാര്‍ക്ക് അത്ഭുത രക്ഷപ്പെടല്‍: നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

truck, drag, car, madhyapradesh, gwalior

മധ്യപ്രദേശിലെ ഗ്വാളിയോര്‍ദബ്രയിലെ ദേശീയപാതയില്‍ നടന്ന അതിഭീകരമായ ഒരു അപകടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു കാറിനെ ഒരു ട്രക്ക് ഒന്നര കിലോമീറ്ററോളം വലിച്ചിഴക്കുന്നതിന്റെ നടുക്കുന്ന ദൃശ്യങ്ങളാണിത്. ഞായറാഴ്ച രാവിലെ ബജേര ഗ്രാമത്തിന് സമീപമാണ് സംഭവം. അമിതവേഗതയിലെത്തിയ ട്രക്ക് ടാറ്റ നെക്‌സോണ്‍ കാറില്‍ ഇടിക്കുകയും, മുന്‍ഭാഗത്ത് കുടുങ്ങിയ കാറുമായി നിര്‍ത്താതെ മുന്നോട്ട് പോകുകയുമായിരുന്നു. കാറിലുണ്ടായിരുന്നവര്‍ നിലവിളിച്ചിട്ടും െ്രെഡവര്‍ വണ്ടി നിര്‍ത്താന്‍ തയ്യാറായില്ല.

ഒടുവില്‍ സെബു ഗുര്‍ജാര്‍ എന്ന പ്രദേശവാസി ബൈക്കില്‍ പിന്തുടര്‍ന്ന് ആവശ്യപ്പെട്ടപ്പോഴാണ് െ്രെഡവര്‍ ട്രക്ക് നിര്‍ത്താന്‍ കൂട്ടാക്കിയത്. തുടര്‍ന്ന് കാറിനെ റോഡരികിലെ കുഴിയിലേക്ക് തള്ളിയിട്ട് രക്ഷപ്പെടാന്‍ ശ്രമിച്ച െ്രെഡവറെ നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്തു. കാറിലുണ്ടായിരുന്ന മൂന്ന് യാത്രക്കാരും പരിക്കേല്‍ക്കാതെ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഇവരില്‍ ഒരാള്‍ സ്‌പെഷ്യല്‍ ആംഡ് ഫോഴ്‌സ് ഓഫീസറാണെന്നാണ് വിവരം.

അന്ത്രി പോലീസ് സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഗീതേഷ് ശര്‍മ്മ പറയുന്നതനുസരിച്ച്, ഇതുവരെ ഔദ്യോഗിക പരാതിയൊന്നും ലഭിച്ചിട്ടില്ല. ആരെങ്കിലും പരാതിയുമായി മുന്നോട്ട് വന്നാല്‍ കേസെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടുതല്‍ അന്വേഷണത്തിനായി ട്രക്ക് പോലീസ് കസ്റ്റഡിയിലെടുത്തു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW