Saturday, March 14, 2026 Last Updated 3 Min 50 Sec ago English Edition
Todays E paper
Ads by Google
Monday 02 Mar 2026 04.29 PM

അമിതവേഗതയിലെത്തിയ ട്രക്ക് കാറിനെ വലിച്ചിഴച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാർ

ഗ്വാളിയോർ-ദബ്ര ഹൈവേയിൽ ബജേര ഗ്രാമത്തിന് സമീപം വെച്ചാണ് സംഭവം.
truck, highway

മധ്യപ്രദേശിൽ അമിത വേഗത്തിലെത്തിയ ട്രക്ക് കാറിനെ ഒന്നര കിലോമീറ്ററോളം വലിച്ചിഴച്ചു . ഞായറാഴ്ചയാണ് സംഭവം. ഗ്വാളിയോർ-ദബ്ര ഹൈവേയിൽ ബജേര ഗ്രാമത്തിന് സമീപം വെച്ചാണ് സംഭവം.

ട്രക്ക്, ടാറ്റ നെക്സോൺ കാറിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ ട്രക്കിന്റെ മുൻഭാഗത്ത് കുടുങ്ങിപ്പോയി. എന്നാൽ ട്രക്ക് ഡ്രൈവർ വാഹനം നിർത്താതെ മുന്നോട്ട് ഓടിച്ചു. കാറിലുണ്ടായിരുന്നവർ ബഹളം വെക്കുകയും ട്രക്ക് ഡ്രൈവറോട് വാഹനം നിർത്താൻ അപേക്ഷിക്കുകയും ചെയ്തിരുന്നു. പക്ഷെ അമിത വേ​ഗതയിലായിരുന്ന ട്രക്ക് ഒന്നര കിലോമീറ്ററോളം മുന്നോട്ട് നീങ്ങുകയായിരുന്നു. തുടർന്ന് സെബു ഗുർജാർ എന്ന പ്രദേശവാസി തന്റെ മോട്ടോർ സൈക്കിളിൽ ട്രക്കിനെ പിന്തുടരുകയും വാഹനം നിർത്താൻ ആവശ്യപ്പെടുകയും ചെയ്തതിന് ശേഷമാണ് ട്രക്ക് നിർത്തിയത്.

കാറിൽ യാത്ര ചെയ്തിരുന്ന മൂന്ന് പേരും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. യാത്രക്കാരിൽ ഒരാൾ സ്പെഷ്യൽ ആംഡ് ഫോഴ്സ് ഓഫീസർ ആണെന്ന് സൂചനയുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW