-->
ഇന്ത്യന്‍ കമ്യൂണിസത്തിന്റെ അവശേഷിക്കുന്ന തുരുത്തായ കേരളത്തെ ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ എങ്ങനെയും ഇടതുപക്ഷത്ത് നിലനിര്‍ത്തണം എന്നത് ആ പാര്‍ട്ടിയുടെ മാത്രമല്ല. ഡീപ് സ്‌റ്റേറ്റിന്റെ കൂടി ആവശ്യമാണ്. ഒരുകാലത്ത് ലോക കമ്യൂണിസത്തിന്റെ വേരറുക്കാന്‍ തീരുമാനിച്ച അമേരിക്കയില്‍ ഇന്ന് ജോര്‍ജ് സോറോസിന്റെ കാര്‍മികത്വത്തില്‍ നിലനില്‍ക്കുന്ന ഡീപ് സ്‌റ്റേറ്റിന് ഈ തെരഞ്ഞെടുപ്പ് നിര്‍ണായകമാവുന്നതിന് കാരണങ്ങള്‍ പലതുണ്ട്. അതില്‍ പ്രധാനം ബി.ജെ.പി. ഇവിടെ പച്ച തൊടരുത് എന്ന വാശിയാണ്.
ട്രംപിനെതിരായി സമാന്തര ഭരണവ്യവസ്‌ഥയായി നിലകൊള്ളുന്ന ഡീപ് സ്‌റ്റേറ്റ് ഒരു രാജ്യത്തെയും ദേശീയതയെ പ്രോത്സാഹിപ്പിക്കുകയില്ല. അഞ്ചു കൊല്ലം മുന്‍പ് ദാവോസിലെ ലോക സാമ്പത്തിക ഫോറത്തില്‍ മോദിയെ സോറോസ് പരസ്യമായി വിമര്‍ശിച്ചു. സ്വതന്ത്ര സമൂഹത്തിന് വലിയ ഭീഷണിയാണ് മോദി എന്ന് പ്രഖ്യാപിച്ച സോറോസ് പൗരത്വ നിയമം, കശ്‌മീരിന് പ്രത്യേക പദവി റദ്ദാക്കല്‍ എന്നിവയെ ശകാരിച്ചു. അദാനിക്കെതിരേ ആക്രോശിച്ചു.
ഇത്തരം കാര്യങ്ങളില്‍ ഈ തുരുത്തിലെ ഇടതുപക്ഷവും ഡല്‍ഹി പോലുള്ള നഗരങ്ങളിലെ മാധ്യമ വിഷക്കൂണുകളും അയ്‌മനം അരുന്ധതിയെപ്പോലുള്ള മുക്കാല്‍ എഴുത്തുകാരും എടുക്കുന്ന സമീപനം സോറോസിന്റെ സമീപനത്തില്‍നിന്ന് വ്യത്യസ്‌തമല്ല. കശ്‌മീര്‍ തീവ്രവാദികള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ ഇന്ത്യയിലെ പല ഇടത് മാധ്യമങ്ങള്‍ക്കും സാമ്പത്തിക സഹായം വാഗ്‌ദാനം ചെയ്യുന്നു. സി.പി.എമ്മുമായി അടുത്ത ബന്ധമുള്ള പ്രബീര്‍ പുരകായസ്‌ഥയുടെ ന്യൂസ്‌ക്ലികിന് അമേരിക്കന്‍ വേരുള്ള ചൈനയിലെ നെവില്‍ ബാലശിങ്കം പണം കൊടുത്തത് ഉദാഹരണമാണ്.
ഈ തെരഞ്ഞെടുപ്പ് പടിക്കല്‍ എത്തിയപ്പോഴേക്കും ചില മാധ്യമങ്ങളില്‍ സി.പി.എമ്മിനായി വന്നു കുമിഞ്ഞ കോടികളും താളം തെറ്റിയ സര്‍വേകളും പറയുന്ന കഥയും മറ്റൊന്നല്ല. മുഖ്യധാരാ മാധ്യമങ്ങള്‍ ചാനലുകളില്‍ നടത്തുന്ന ജനപ്രിയ ഹാസ്യ പരിപാടികള്‍ പോലും സി.പി.എമ്മിനായി ബ്രാന്‍ഡ് ചെയ്‌തിരിക്കുന്നു.
കോണ്‍ഗ്രസിനായി ജന്മം ഉഴിഞ്ഞു വച്ച ഒരു മധ്യതിരുവിതാംകൂര്‍ മാധ്യമം സി.പി.എം. കോളാമ്പിയായി മാറി. വിമോചനസമരകാലത്തും ആ മാധ്യമത്തിന് അമേരിക്കന്‍ പണം കിട്ടി. കമ്യൂണിസത്തിന് എതിരായി ആദ്യം പണം വാങ്ങി;ഇപ്പോള്‍ കമ്യൂണിസത്തില്‍നിന്ന് വാങ്ങുന്നു. ആശ്‌ചര്യം തോന്നുന്ന മാധ്യമ ദീപസ്‌തംഭം തന്നെ.
ദേശീയതയെ കുഴിച്ചു മൂടാന്‍ പിറന്ന ഹംഗറിയിലെ ജൂതനായ സോറോസ്, ആഗോളമായി ഇസ്ലാമിക തീവ്രവാദത്തിനൊപ്പവും ഇന്ത്യയില്‍ ബി.ജെ.പിയെ കെട്ടുകെട്ടിക്കാനുള്ള അരാജകത്വ ശക്‌തികള്‍ക്ക് ഒപ്പവുമാണ്. ഗാന്ധി കുടുംബം എന്ന് അവകാശപ്പെടുന്ന നെഹ്‌റു കുടുംബത്തിന്റെ അഭ്യുദയകാംക്ഷിയാണ് അയാള്‍. ഇന്ദിരാഗാന്ധിയുടെ കസിനായ നയതന്ത്രജ്‌ഞന്‍ ബി.കെ. നെഹ്രുവിന്റെ വിധവയായ നൂറു തികഞ്ഞ ഫോറി നെഹ്‌റുവിനെ കാണാന്‍ സോറോസ് 2009ല്‍ ഡല്‍ഹിയില്‍ എത്തി, ചാര്‍ട്ടര്‍ ചെയ്‌ത കിങ്‌ഫിഷര്‍വിമാനത്തിലാണ് ചണ്ഡീഗഡിലേക്ക് പോയത്.. ഫോറിയും ഹംഗറിയിലെ ജൂതയായിരുന്നു. സോറോസുമായി നിരന്തര സമ്പര്‍ക്കത്തിലും ആയിരുന്നു.
സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ ഗേ്ലാബല്‍ പ്രോഗ്രാംസ് വൈസ് പ്രസിഡന്റ് സലില്‍ ഷെട്ടി രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്തത് ചുമ്മാതല്ല. ഡല്‍ഹി-ഹരിയാന അതിര്‍ത്തിയിലെ സിംഗുവില്‍ കര്‍ഷക കലാപ കാലത്തും ഷഹീന്‍ബാഗില്‍ മുസ്ലിം കലാപകാലത്തും ഷെട്ടി എത്തിയിരുന്നു. ആന്റണി രാജു വെട്ടിത്തയ്‌ച്ച ജെട്ടിയെക്കാള്‍ വലിയ ഷെട്ടി അതേ ക്യാമ്പിലുണ്ട് എന്നര്‍ത്ഥം.
നിക്ഷേപം വഴിയും ഫൗണ്ടേഷനുകള്‍ വഴിയും സോറോസ് ആഗോള മാധ്യമങ്ങളെയും വിക്കിപീഡിയയെയും നിയന്ത്രിക്കുന്നു. ട്രംപ് വിരുദ്ധരായ ഡെമോക്രാറ്റുകള്‍ക്ക് പ്രചാരണത്തിന് പണം കൊടുക്കുന്നു. ഇതുവരെ ആഗോള ജനാധിപത്യ പ്രസ്‌ഥാനങ്ങള്‍ക്കും, മുല്ലപ്പൂ വിപ്ലവം പോലുള്ള അട്ടിമറികള്‍ക്കും സോറോസ് 1,09,119 കോടി രൂപ നല്‍കിയതായാണ് കണക്ക്. അതുകൊണ്ട് തന്നെ, കേരളത്തില്‍ ബി.ജെ.പി. പടരാതിരിക്കാന്‍, ദേശീയത വളരാതിരിക്കാന്‍, പണമൊഴുകും. അതിന്റെ തെളിവുകള്‍ ധാരാളമാണ്.
ജനത്തില്‍നിന്ന് അകന്ന പാര്‍ട്ടി
താഴേത്തട്ടില്‍ ഉള്ളവര്‍ക്ക് വേണ്ടിയുള്ള പാര്‍ട്ടിയാണ് സി.പി.എം. എന്നാണ് വയ്‌പ് എങ്കിലും, പാര്‍ട്ടി ഭരണഘടനപ്രകാരം അത് മുകളില്‍നിന്നാണ് കെട്ടിപ്പടുക്കുന്നത്. പാര്‍ട്ടി ഘടന ഫ്യൂഡല്‍ ആണ്. മേല്‍ ഘടകത്തിലെ തമ്പുരാക്കന്മാരെ തൃപ്‌തിപ്പെടുത്തിയും ഏറാന്‍മൂളിയുമാണ് കീഴ്‌ഘടകത്തിലെ സഖാക്കളുടെ നിലനില്‍പ്. പണ്ട് ജനങ്ങളോട് ചേര്‍ന്ന് നിന്നതിനാല്‍ കണ്ണൂരിലെ പാലോറ മാത അവരുടെ ഉപജീവനമാര്‍ഗമായ പശുക്കുട്ടിയെ പാര്‍ട്ടിക്ക് കൊടുത്ത കഥ, ഗാന്ധിക്ക് കൗമുദി ടീച്ചര്‍ 1934ല്‍ വടകരയില്‍ സ്വര്‍ണമാല ഊരിക്കൊടുത്ത കഥ പോലെതന്നെ പ്രസിദ്ധമാണ്. എന്നാല്‍, ഇന്ന് പാര്‍ട്ടിക്ക് ഏഴകളെ വേണ്ട. അത് ജനത്തില്‍നിന്ന് അകന്നതിനാല്‍, മേല്‍ കമ്മിറ്റിക്ക് കീഴ്‌ഘടകങ്ങള്‍ അയയ്‌ക്കുന്ന വോട്ട് കണക്ക് അമ്പേ പൊളിയുന്നു.
ധാര്‍ഷ്‌ട്യം സഖാക്കളുടെ ശീലമായതിനാല്‍ നവകേരള സര്‍വേയ്‌ക്ക് പോകുന്നവര്‍ വീടുകളില്‍ പോയി മാന്യമായി പെരുമാറണമെന്ന് പ്രത്യേകം നിര്‍ദേശിക്കുന്നു. പത്‌മകുമാറിനെതിരേ എന്തുകൊണ്ട് പാര്‍ട്ടി നടപടിയില്ല എന്ന് ഗൃഹനാഥന്‍ ചോദിച്ചാല്‍ ചൂടാകരുത് എന്ന് നിര്‍ദേശിക്കേണ്ടി വരുന്നു. ജനത്തില്‍നിന്ന് അകന്നതിനാലാണ് സോറോസിനെ പോലുള്ള മുതലാളിമാരുമായി പാര്‍ട്ടിക്ക് ചങ്ങാത്തം വേണ്ടി വന്നത്. അദാനിക്കെതിരേ ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ട് തട്ടിക്കൂട്ടി സോറോസ് നാറ്റിക്കാന്‍ നോക്കിയെങ്കിലും, സി.പി.എം. നടത്തിയ ആഗോള അയ്യപ്പ സംഗമത്തിന് വാസവന്‍ ഒരു കോടി പിരിച്ചത് അദാനിയില്‍നിന്നാണ്. കേരളം മൊത്തത്തില്‍ മുതലാളിമാര്‍ക്ക് തീറെഴുതുക മാത്രമല്ല, കേരളത്തിലെ ആരോഗ്യരംഗം ബ്ലാക്‌സ്‌റ്റോണ്‍ പോലുള്ള ആഗോള ഭീമന്മാര്‍ക്ക് തുറന്നു കൊടുക്കുകയും ചെയ്‌തു. പാവപ്പെട്ടവന്റെ വയറ്റില്‍ കത്രികയും മനസില്‍ വടിവാളും മിന്നി.
ജനങ്ങളില്‍നിന്ന് അകന്നപ്പോള്‍ അടവു നയങ്ങള്‍ പാളി, നേതാക്കള്‍ക്ക് പി.ആര്‍. ഒഴിച്ചു കൂടാന്‍ ആകാത്തതായി. സ്‌റ്റാലിന്‍ വ്യക്‌തിപൂജ പ്രോത്സാഹിപ്പിച്ചെന്ന് ഇരുപതാം സോവിയറ്റ് പാര്‍ട്ടി കോണ്‍ഗ്രസില്‍ ക്രൂഷ്‌ചേവ് സമ്മതിച്ചു. ഇവിടെ വ്യക്‌തിപൂജയില്‍നിന്ന് കാരണഭൂതപ്പാട്ട് ഉണ്ടായി. പൂതപ്പാട്ടില്‍ ഇടശ്‌ശേരി എഴുതിയ പോലെ,
കേട്ടിട്ടില്ലേ തുടികൊട്ടും കലര്‍
ന്നോട്ടുചിലമ്പിന്‍ കലമ്പലുകള്‍
അയ്യയ്യാ വരവമ്പിളിപ്പൂങ്കല
മെയ്യിലണിഞ്ഞ കരിമ്പൂതം.
ബേബിയുടെ കഴുകിയ പാത്രവും കാരണഭൂതത്തിന്റെ ചായക്കോപ്പയും ഒറോട്ടിയും സി. ദിവാകരന്‍ വിളമ്പിയ ചൂരയും മോഷ്‌ടിച്ച ഡേറ്റയും ഇല്ലാതായ അതിദാരിദ്ര്യവും പൊളിഞ്ഞ നവകേരള സര്‍വേയും ചന്ദനലേപനം കൊണ്ടു പോലും നാറ്റം മാറാത്ത പമ്പാ സംഗമവും ഐ.സി.യുവില്‍ ആയ ആരോഗ്യമന്ത്രിയും എല്ലാം ജനത്തില്‍നിന്നകന്ന പ്രത്യയശാസ്‌ത്രത്തിന്റെ ശേഷിപ്പുകളാണ്. ജോര്‍ജ് ഓര്‍വെല്‍ 1984 എന്ന വിഖ്യാത നോവലില്‍ എഴുതി:
നിങ്ങള്‍ കണ്ടതും കേട്ടതുമായ തെളിവുകള്‍ നിരാകരിക്കാന്‍ പാര്‍ട്ടി ആജ്‌ഞാപിച്ചു. അതായിരുന്നു അവരുടെ ഒടുവിലെ നിര്‍ണായക ഉത്തരവ്. എല്ലാവരും ആ കള്ളം സ്വീകരിച്ചപ്പോള്‍, എല്ലാ രേഖകളും അത് അവര്‍ത്തിച്ചപ്പോള്‍, കള്ളം ചരിത്രത്തിലെത്തി സത്യമായി തീര്‍ന്നു.
കള്ളം കാപ്‌സ്യൂള്‍ ആയി മാധ്യമ വിപണിയില്‍ ഇറങ്ങുന്നു. അതിനാല്‍, ശുംഭന്‍ ജയരാജന്‍ മന്ത്രിയെ ആക്രമിക്കാന്‍ ഇല്ലാത്ത ചാവേറിനെ ഇറക്കുകയും സഖാക്കള്‍ ആ തെയ്യം കെട്ടിയാടുകയും ചെയ്‌തു.