Thursday, March 12, 2026 Last Updated 3 Min 32 Sec ago English Edition
Todays E paper
Ads by Google
Friday 27 Feb 2026 12.57 PM

നസീം ഹെൽത്ത് കെയറിന് ആഗോള അംഗീകാരം:അൽ വക്രയിലെ ലബോറട്ടറിക്ക് സി.എ.പി അക്രെഡിറ്റേഷൻ

uploads/news/2026/02/827597/gold-standerd.jpg

ദോഹ: ഖത്തറിലെ പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ നസീം ഹെൽത്ത് കെയറിന് അന്താരാഷ്ട്ര തലത്തിൽ വീണ്ടും തിളക്കമാർന്ന നേട്ടം. അൽ വക്ര നസീം മെഡിക്കൽ സെന്ററിലെ ലബോറട്ടറിക്ക് ലോകപ്രശസ്തമായ കോളേജ് ഓഫ് അമേരിക്കൻ പത്തോളജിസ്റ്റ്സ് (CAP) അക്രെഡിറ്റേഷൻ ലഭിച്ചതായി മാനേജ്മെന്റ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാജ്യാന്തര തലത്തിൽ ലബോറട്ടറികൾ പാലിക്കേണ്ട ഏറ്റവും കർശനമായ മാനദണ്ഡങ്ങൾ പൂർത്തിയാക്കിയാൽ മാത്രം ലഭിക്കുന്ന ബഹുമതിയാണിത്. രോഗനിർണ്ണയ രംഗത്തെ 'ഗോൾഡ് സ്റ്റാൻഡേർഡ്' എന്നാണ് ഇത് അറിയപ്പെടുന്നത്.

രോഗനിർണ്ണയത്തിലെ കൃത്യത, രോഗി സുരക്ഷ, ഗുണനിലവാര സംവിധാനങ്ങൾ എന്നിവയിൽ അന്താരാഷ്ട്ര നിലവാരം പുലർത്തുന്ന ചുരുക്കം ചില സ്ഥാപനങ്ങളുടെ പട്ടികയിലാണ് ഇതോടെ നസീം ഹെൽത്ത് കെയർ ഇടംപിടിച്ചത്. ലബോറട്ടറിയിലെ ജീവനക്കാരുടെ വൈദഗ്ധ്യം, അത്യാധുനിക പരിശോധനാ രീതികൾ, ഉപകരണങ്ങളുടെ കൃത്യത, സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവയെല്ലാം വിശദമായി പരിശോധിച്ച ശേഷമാണ് ഈ അംഗീകാരം നൽകുന്നത്. തങ്ങളുടെ സേവനങ്ങൾ ആഗോള നിലവാരവുമായി പൊരുത്തപ്പെടുന്നു എന്നതിന്റെ വലിയൊരു തെളിവാണ് ഈ അംഗീകാരമെന്ന് ജി.എം (ഓപ്പറേഷൻസ്) ബാബു ഷാനവാസ്, ജി.എം (സ്ട്രാറ്റജി) ഡോ. മുനീർ അലി ഇബ്രാഹിം എന്നിവർ വ്യക്തമാക്കി. രോഗികൾക്കും ഡോക്ടർമാർക്കും സംശയലേശമന്യേ വിശ്വസിക്കാവുന്ന ഡയഗ്നോസ്റ്റിക് സേവനങ്ങൾ ലഭ്യമാക്കുക എന്ന നസീം ഹെൽത്ത് കെയറിന്റെ ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെപ്പാണിതെന്നും ഇരുവരും കൂട്ടിച്ചേർത്തു.

ഈ നേട്ടത്തിലൂടെ ഖത്തറിലെ സ്വകാര്യ ആരോഗ്യമേഖലയിൽ തങ്ങളുടെ സ്ഥാനം കൂടുതൽ കരുത്തുറ്റതാക്കുകയാണ് നസീം ഹെൽത്ത് കെയർ.വരും ദിവസങ്ങളിൽ കൂടുതൽ സ്ഥാപനങ്ങൾക്ക് അന്താരാഷ്ട്ര അക്രെഡിറ്റേഷനുകൾ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മാനേജ്മെന്റ് പറഞ്ഞു.വാർത്താസമ്മേളനത്തിൽ പത്തോളജിസ്റ്റ് ഡോ. മഹിയ, മെഡിക്കൽ ഡയറക്ടർ ഡോ. ലീനസ് എന്നിവരും പങ്കെടുത്തു.

ഷഫീക്ക് അറക്കൽ

Ads by Google
Ads by Google
TRENDING NOW