-->
മലയാളികൾക്ക് ഏറെ സുപരിചിതമായ താരമാണ് ദിവ്യ ശ്രീധര്‍. കൗമാരപ്രായം മുതല്‍ സിനിമയിലും സീരിയലിലുമെല്ലാം സജീവമായ താരം വില്ലത്തി ആയും ക്യാരക്ടര്‍ വേഷങ്ങളിലുമാണ് സീരിയലുകളില്‍ തിളങ്ങിയിട്ടുള്ളത്. അടുത്തിടെയാണ് സീരിയൽ താരവും ഡബ്ബിങ്ങ് ആർടിസ്റ്റുമായ ക്രിസ് വേണുഗോപാലിനെ ദിവ്യ വിവാഹം ചെയ്തത്. പത്തരമാറ്റ് എന്ന സീരിയലില്‍ ഒരുമിച്ചഭിനയിച്ചപ്പോള്‍ തുടങ്ങിയ പരിചയത്തിലൂടെയാണ് ഇവര്‍ പിന്നീട് വിവാഹിതരായത്.
സോഷ്യൽ മീഡിയയിൽ വൈറൽ ആയ വിവാഹമായിരുന്നു ഇവരുടേത്. രണ്ടുപേരുടെയും രണ്ടാം വിവാഹമായിരുന്നു. തന്റെ നരച്ച മുടിയും നീണ്ട താടിയും മറച്ചു വയ്ക്കാതെ ക്രിസ് വിവാഹത്തിന് എത്തിയതോടെ ഇരുവരും തമ്മില്‍ വലിയ പ്രായവ്യത്യാസം ഉണ്ടെന്നായിരുന്നു ആദ്യം വന്ന വാര്‍ത്തകള്‍. പക്ഷേ പിന്നീട് നല്‍കിയ അഭിമുഖങ്ങളില്‍ ഇരുവരും തങ്ങളുടെ പ്രായം വ്യക്തമാക്കിയതോടെ അത്തരം പ്രചാരണങ്ങള്‍ നിന്നു. ക്രിസിന്റെ പണം കണ്ടാണ് ദിവ്യ വിവാഹം കഴിച്ചത് എന്നത് ഉള്‍പ്പെടെ വലിയ സൈബര്‍ ആക്രമണമാണ് ഇരുവരും നേരിട്ടത്. കല്യാണ സമയത്ത്, അധികം വൈകാതെ ഇരുവരും തമ്മില്‍ വിവാഹമോചനം നേടുമെന്ന് വരെ കമന്റുകള്‍ കുറിച്ചവരുണ്ട്. എന്നാല്‍ പൊതുവേദികളില്‍ വളരെ സന്തോഷത്തോടെയാണ് ഇരുവരും എത്താറുള്ളത്.
എന്നാല്‍ ഇക്കഴിഞ്ഞ ദിവസം ദിവ്യ പങ്കിട്ട ഒരു റീല്‍ വീഡിയോ കാരണം വീണ്ടും ഇവരുടെ വിവാഹമോചന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. മുഖത്ത് മുറിവേറ്റ പാടുമായിട്ടായിരുന്നു ദിവ്യ ഒരു റീല്‍സ് ചെയ്തത്. അതോടെ ഇവരുടെ ദാമ്പത്യത്തില്‍ പ്രശ്നമുണ്ടെന്ന വ്യാജ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങി.
ഇപ്പോഴിതാ ഇത്തരം വ്യാജ പ്രചരണങ്ങള്‍ വര്‍ധിച്ചതോടെ ദിവ്യ തന്നെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്. താനും ക്രിസും തമ്മില്‍ ഒരു പ്രശ്നവുമില്ലെന്നും ഒരു വെബ് സീരീസിനായി ചെയ്ത മേക്കപ്പിലെടുത്ത റീല്‍സാണ് താന്‍
ഹലോ എല്ലാവര്‍ക്കും ഒരു പുതിയ വീഡിയോയിലേക്ക് സ്വാഗതം... ഞാനിപ്പോള്‍ വീഡിയോ ചെയ്യാനൊരു കാരണമുണ്ട്. നാലഞ്ചു ദിവസമായിട്ട് എനിക്ക് പനിയായിരുന്നു. ശബ്ദം പോലുമില്ലാത്ത അവസ്ഥ. പനിയുടെ തെളിവായി ഗുളിക കാണിക്കാം. അപ്പോഴാണ് ഫോണ്‍ റിംഗ് ചെയ്യുന്നത് കേട്ടത്. മരുന്ന് കഴിച്ചിട്ട് കിടന്നതു കൊണ്ട് ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയി. ഫോണ്‍ എടുത്തപ്പോള്‍ എന്നോട് ചോദിച്ചു, ദിവ്യ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന്. ഒന്നുമില്ലെന്ന് പറഞ്ഞപ്പോള്‍ എനിക്കൊരു വാര്‍ത്തയുടെ ലിങ്ക് അയച്ചു തന്നു. കഴിഞ്ഞ ദിവസം ഞാനൊരു റീല്‍ പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. അതിന്റെ പേരില്‍ രാജ് ടോക്സ് എന്ന ചാനലില്‍ ഒരു വ്യാജ വാര്‍ത്ത വന്നിരിക്കുകയാണ്.
രാജ് ടോക്കിനെന്താണ് പ്രശ്നം ? ക്രിസ് വേണുഗോപാല്‍ എന്നെ അടിച്ചോ ? അത് രാജ് ടോക്കിന്റെ മുതലാളി കണ്ടോ ? ഞാനിന്നലെ ഇട്ട റീല്‍സ് വീഡിയോയില്‍ കണ്ട മുറിവ് നെറ്റിക്കുണ്ടോ ? നെറ്റി മുറിഞ്ഞ ഒരു വീഡിയോയാണ് ചെയ്തത്. എന്റെ നെറ്റിക്ക് ഒരു കുഴപ്പവും ഇല്ല, നോക്കിക്കേ. എന്റെ മുഖത്ത് എവിടെയാണ് അടിച്ച പാടുള്ളത്.
ഈ യൂട്യൂബര്‍മാര്‍ക്ക് ഒരു പണിയുമില്ലേ? നാണമില്ലേ, അന്യന്റെ ജീവിതത്തില്‍ കയറി കളിക്കാന്‍? എന്റെ മുഖത്തിനോ ശരീരത്തിനോ ഒരു കുഴപ്പവുമില്ല. എന്നെ ക്രിസ് അടിക്കുന്നത് നിങ്ങള്‍ കണ്ടോ? ക്രിസ് വേണുഗോപാല്‍ എന്ന മനുഷ്യന്‍ എന്നെ ഇതുവരെ അടിച്ചിട്ടില്ല, ദ്രോഹിച്ചിട്ടില്ല.
ഇത് ഞാന്‍ ദൂരദര്‍ശനില്‍ ടെലികാസ്റ്റ് ചെയ്യുന്ന ‘ധീര’ എന്ന വെബ് സീരീസിന്റെ മേക്കപ്പ് ചെയ്തതാണത്. ഈ റീല്‍ എടുത്തിട്ട് മാസങ്ങളായി. ആ റീല്‍ ഇന്നലെ പോസ്റ്റ് ചെയ്തതാണെങ്കില്‍ പെട്ടെന്ന് എന്റെ നെറ്റിയിലെ മുറിവ് മാഞ്ഞു പോകുമോ? രേഖ രതീഷ്, ഞാന്‍, രേണു സുധി... ഞങ്ങള്‍ മാത്രമാണോ നിങ്ങളുടെ ഇരകള്‍... അവര്‍ രണ്ടാളും കഴിഞ്ഞപ്പോള്‍ പിന്നെയും എന്നെ തന്നെ ദ്രോഹിക്കാന്‍ തുടങ്ങിയിരിക്കുകയാണോ ?
ഒരു കല്യാണം കഴിച്ചതിന്റെ പേരില്‍ ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണിപ്പോള്‍. സങ്കടമുള്ള വീഡിയോ ഇടാന്‍ പറ്റില്ല. എന്തെങ്കിലും കണ്ടന്റ് ഇട്ടുപോയാല്‍ വിവാദമാകും.
എന്റെയും ക്രിസിന്റെയും ജീവിതം അത്ര മനോഹരമായിട്ടാണ് പോകുന്നത്. ഞങ്ങളുടെ ലൈഫില്‍ ഒരു പ്രശ്‌നവുമില്ല. ഒരു കല്യാണം കഴിച്ചു എന്ന് പറഞ്ഞു ഒരു വീഡിയോ ഇടാന്‍ പറ്റില്ല. ഫുള്‍ടൈം ചിരിച്ചുകൊണ്ട് വീഡിയോ ഇടണോ? നമുക്ക് ഇഷ്ടപ്പെട്ട തീം ഇടാന്‍ പറ്റില്ല. ഒരാളുടെ ജീവിതം വച്ച് കളിക്കുമ്പോള്‍ നാണമില്ലേ? നിങ്ങള്‍ക്കൊക്കെ എന്താണ് പ്രശ്‌നം. ഒരു ജീവിതം എങ്ങനെ കളയാം എന്ന് നോക്കിക്കൊണ്ടിരിക്കുകയാണ്. മറ്റുള്ളവരുടെ ജീവിതം വച്ച് കളിക്കരുത്. എന്റെ ലൈഫിന് ഒരു കുഴപ്പവുമില്ല. കുഴപ്പമുണ്ടെങ്കില്‍ ഞങ്ങളായിട്ട് തീര്‍ത്തോളാം. നിങ്ങളായിട്ട് ഒരു പ്രശ്‌നമുണ്ടാക്കണ്ട. അന്വേഷിച്ചിട്ട് സത്യസന്ധമായ കാരണം കണ്ടെത്തിയിട്ട് വേണം വീഡിയോ ഇടാന്‍.
ഇത്തരം ചാനലുകളാണ് ആദ്യം പൂട്ടിക്കേണ്ടത്. സത്യം പറയാമല്ലോ ഇനി നിങ്ങള്‍ എന്തെങ്കിലും വ്യാജ വാര്‍ത്തകള്‍ പങ്കുവച്ചാല്‍ ഞാന്‍ നിങ്ങളുടെ ചാനല്‍ പൂട്ടിക്കും. ഉറപ്പായും പൂട്ടിക്കും...ഞങ്ങളെപ്പോലെയുള്ളവരെക്കുറിച്ച് വീഡിയോ ഇട്ടാല്‍ പൊങ്കാലയിടാമല്ലോ. അതാണല്ലോ നിങ്ങളുടെ റീച്ച് കൂട്ടാനുള്ള വഴി...ഇല്ലാത്ത കഥകള്‍ കുത്തിപ്പൊക്കി നാട്ടുകാരുടെ മുന്നില്‍ നമ്മളെ വിഡ്ഢി വേഷം കെട്ടിക്കുന്ന, ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുന്ന രാജ് ടോക്ക് ഈ വാര്‍ത്ത ഇട്ടതിനു പിന്നിലുള്ള മറുപടി പറഞ്ഞേ പറ്റൂ...’’ ഇങ്ങനെ രോഷം കലര്‍ന്നും വൈകാരികമായും ദിവ്യ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്.
താന്‍ തോറ്റുപോയി എന്ന് അര്‍ത്ഥം വരുന്ന ഒരു ബിജിഎമ്മും ഇട്ടുകൊണ്ടായിരുന്നു ദിവ്യ ദുഃഖഭാവത്തിലുള്ള റീല്‍ ചെയ്തത്. ഇതില്‍ നെറ്റിയില്‍ ഒരു മുറിവും കാണാം. റീല്‍ പോസ്റ്റ് ചെയ്തതിനു പിന്നാലെ ക്രിസും ദിവ്യയും തമ്മില്‍ വേര്‍പിരിഞ്ഞുവെന്നും ക്രിസ് ദിവ്യയെ അടിച്ചതിന്റെ പാടാണ് മുഖത്ത് എന്നുമാണ് ചില യൂട്യൂബര്‍മാര്‍ കണ്ടെത്തിയത്. അതിനെതിരെയാണ് ദിവ്യയുടെ പ്രതികരണം. നിരവധി പേരാണ് ദിവ്യയുടെ ഈ തുറന്ന പ്രതികരണത്തിന് പിന്തുണ കുറിച്ചിരിക്കുന്നത്. ഇത്തരം വാര്‍ത്തകള്‍ക്ക് ചെവി കൊടുക്കാതെ സുഖമായും സന്തോഷമായും ജീവിക്കൂ എന്നാശംസിക്കുന്നവരുമുണ്ട്.
.