-->
കുടുംബ ചിത്രം പങ്കുവെച്ച് പ്രാര്‍ഥന ഇന്ദ്രജിത്ത്. ‘മൈ ഹാപ്പി പ്ലേയ്‌സ് ’എന്നാണ് ചിത്രത്തിനൊപ്പം അടിക്കുറിപ്പായി പ്രാര്‍ത്ഥന നല്‍കിയിരിക്കുന്നത്. പുഞ്ചിരിച്ചു നില്‍ക്കുന്ന ഇന്ദ്രജിത്തിനെയും പൂര്‍ണിമയെയും നക്ഷത്രയെയും പ്രാര്‍ഥനയെയും ചിത്രങ്ങളില്‍ കാണാം. നിരവധിപ്പേരാണ് പോസ്റ്റിനു താഴെ സ്‌നേഹം അറിയിച്ചെത്തുന്നത്.
സോഷ്യല്‍ മീഡിയയിലും സജീവമാണ് പ്രാര്‍ഥന. പാട്ടു പാടുന്ന വീഡിയോകളും, സഹോദരി നക്ഷത്രയ്‌ക്കൊപ്പമുളള നൃത്ത വീഡിയോകളും പ്രാര്‍ഥന സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കുവെക്കാറുണ്ട്.
ഇന്ദ്രജിത്ത് പൂര്‍ണിമ ദമ്പതികളുടെ മൂത്ത മകളാണ് പ്രാര്‍ഥന. ഗായികയായ പ്രാര്‍ഥന ചലച്ചിത്ര പിന്നണി ഗാനരംഗത്ത് നന്നേ ചെറുപ്പത്തില്‍ തന്നെ അരങ്ങേറ്റം കുറിച്ചിരുന്നു. 2018 ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ എന്ന ചിത്രത്തിലെ ലാലേട്ടാ എന്ന ഗാനത്തിലൂടെയാണ് പ്രാര്‍ഥന ശ്രദ്ധിക്കപ്പെടുന്നത്.
പിന്നീട് കുട്ടന്‍ പിളളയുടെ ശിവരാത്രി, ഹെലന്‍, ഓ ബേബി എന്നീ ചിത്രങ്ങള്‍ക്കു വേണ്ടി ഗാനങ്ങള്‍ ആലപിച്ചു. ഗായകന്‍ വരുണ്‍ ജോണിനൊപ്പം പ്രാര്‍ഥന പുറത്തിറക്കിയ വിത്ത്/ ഔട്ട് യു എന്ന സംഗീത വീഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്റെ തീം സോങ് ആലപിച്ചതും പ്രാര്‍ഥനയാണ്.