-->
ഇന്ദ്രജിത്ത്-പൂര്‍ണിമ ദമ്പതികളുടെ മൂത്തമകളും ഗായികയുമായ പ്രാര്‍ഥന ഇന്ദ്രജിത്തിന്റെ ഡാന്‍സ് വീഡിയോ ശ്രദ്ധനേടുന്നു. ഗുരുരന്ധവ പാടി ഗുരു രന്ധവയും രേവതി മഹുര്‍കറും ചേര്‍ന്ന് അഭിനയിച്ച ക്വാട്ടല്‍ എന്ന ഗാനത്തിനാണ് പ്രാര്‍ഥന ചുവടുവെച്ചത്. ‘ഈ ഡാന്‍സ് പഠിച്ച് എന്റെ തല പെരുത്തു ’എന്ന ക്യാപ്ഷനോടെയാണ് പ്രാര്‍ഥന വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
വൈഡ് ജീന്‍സും ക്രോപ് മടാപ്പും ഷര്‍ട്ടും ധരിച്ച് സ്‌റ്റൈലിഷായാണ് പ്രാര്‍ഥന വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. സങ്കീണമായ ഹിപ് മൂവ്‌മെന്റുകളടക്കമുളള ഡാന്‍സ് പ്രാര്‍ഥന വളരെ അനായാസമായി ചെയ്യുന്നത് വീഡിയോയില്‍ കാണാം. പ്രാര്‍ഥനയുടെ മെയ്‌വഴക്കം കണ്ട് അതിശയിക്കുകയാണ് കാണികള്‍.
നിരവധി പേരാണ് പ്രാര്‍ഥനയെ അഭിനന്ദിച്ച് വീഡിയോയ്ക്ക് കമന്റുമായി എത്തുന്നത്. പ്രാര്‍ഥനയെ കാണാന്‍ കെന്‍ഡര്‍ ജെന്നറെപ്പോലെയുണ്ടെന്ന് പലരും അഭിപ്രായപ്പെട്ടു. സൂപ്പര്‍, പൊളിച്ചു, നന്നായി ചെയ്തു എന്നിങ്ങനെയാണ് വീഡിയോയ്ക്ക് താഴെയുളള മറ്റു ചില കമന്റുകള്‍.