Saturday, March 14, 2026 Last Updated 4 Min 50 Sec ago English Edition
Todays E paper
Ads by Google
Thursday 18 Dec 2025 11.06 AM

ജന്മദിനാശംസകള്‍ അച്ഛാ; ഇന്ദ്രജിത്തിന് ആശംസകളുമായി പ്രാര്‍ഥന

prarthana-indrajith

അച്ഛന്‍ ഇന്ദ്രജിത്തിന് ഹൃദയത്തില്‍ തൊടുന്ന പിറന്നാള്‍ ആശംസകളുമായി പ്രാര്‍ഥന ഇന്ദ്രജിത്ത് .അച്ഛനൊപ്പമുളള പഴയകാല ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു പ്രാര്‍ഥനയുടെ ആശംസ. ജന്മദിനാശംസകള്‍ അച്ഛാ, നിങ്ങളെ ഓര്‍ത്ത് എപ്പോഴും അഭിമാനിക്കുന്നു എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം പ്രാര്‍ഥന കുറിച്ചത്.

നസ്രിയ, സംവൃത,തുടങ്ങിയ സെലിബ്രിറ്റികളടക്കം നിരവധിപ്പേരാണ് പോസ്റ്റിന് ലൈക്ക് ചെയ്തിരിക്കുന്നത്. അമ്മ മല്ലിക സുകുമാരനും സഹോദരന്‍ പൃഥ്വിരാജും ഇന്ദ്രജിത്തിന് ആശംസകള്‍ നേര്‍ന്ന് എത്തിയിരുന്നു. പിറന്നാള്‍ കേക്കിന്റെ ഫോട്ടോ പങ്കുവെച്ച് കൊണ്ടായിരുന്നു പൂര്‍ണിമയുടെ ആശംസ.

വീട്ടില്‍ എല്ലാവരും അഭിനയരംഗത്ത് സജീവമാകുമ്പോഴും പാട്ടിന്റെ വഴിയെ സഞ്ചരിക്കാനാണ് പ്രാര്‍ഥനയ്ക്ക് ഇഷ്ടം. പ്രാര്‍ഥനയുടെ പാട്ടുകളും ഗിത്താര്‍ വായനയും ഡബ്മാഷും ഒക്കെ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. മലയാളം, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ പാട്ടുകള്‍ പാടിയുളള പ്രാര്‍ഥനയുടെ വീഡിയോകള്‍ക്ക് ആരാധകരും നിരവധിയാണ്.

2018 ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ എന്ന ചിത്രത്തിലെ ലാലേട്ടാ എന്ന ഗാനത്തിലൂടെയാണ് പ്രാര്‍ഥന ഇന്ദ്രജിത്ത് മലയാള സിനിമാ പിന്നണിഗാനരംഗത്തേക്ക് കടന്നുവന്നത്. പിന്നീട് കുട്ടന്‍പിളളയുടെ ശിവരാത്രി, ഹെലന്‍, ഓ ബേബി എന്നീ ചിത്രങ്ങള്‍ക്കുവേണ്ടിയും ഗാനങ്ങള്‍ ആലപിച്ചു. ഗായകന്‍ വരുണ്‍ ജോണിനൊപ്പം പ്രാര്‍ഥന പുറത്തിറക്കിയ വിത്ത്/ ഔട്ട് യു എന്ന സംഗീത വീഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്റെ തീം സോങ് ആലപിച്ചതും പ്രര്‍ഥനയായിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW