Wednesday, March 11, 2026 Last Updated 18 Min 50 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Feb 2026 02.24 PM

പ്രസവം കഴിഞ്ഞിട്ട് വെറും പത്ത് ദിവസം: കൈക്കുഞ്ഞുമായി പരീക്ഷ എഴുതാനെത്തി 21 കാരി

21, year, old, woman, exam, 10 days, child-birth

മഹാരാഷ്ട്രയിലെ നാന്ദെഡ് സ്വദേശിനിയായ ഷീതള്‍ ചന്ദ്രകാന്ത് ചിത്തെ (21) എന്ന വിദ്യാര്‍ത്ഥിനിയാണ് പ്രതിസന്ധികള്‍ക്കിടയിലും പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷ എഴുതാനെത്തി ശ്രദ്ധേയയായത്. പത്തുദിവസം മാത്രം പ്രായമുള്ള തന്റെ പിഞ്ചുകുഞ്ഞുമായാണ് ഷീതള്‍ പൊളിറ്റിക്കല്‍ സയന്‍സ് പരീക്ഷയ്ക്ക് എത്തിയത്. പ്രസവം കഴിഞ്ഞ് വെറും രണ്ടാം ദിവസം ഇംഗ്ലീഷ് പരീക്ഷ എഴുതാനും ഷീതള്‍ എത്തിയിരുന്നു എന്നത് ഇവരുടെ വിദ്യാഭ്യാസത്തോടുള്ള താല്പര്യത്തെ വ്യക്തമാക്കുന്നു.

ഭര്‍ത്താവ് ജോലിക്ക് പോകുന്നതിനാല്‍ വീട്ടില്‍ കുഞ്ഞിനെ നോക്കാന്‍ മറ്റാരും ഇല്ലാത്തതിനാലാണ് കുഞ്ഞിനെ കൂടെക്കൂട്ടേണ്ടി വന്നത്. യുവതിയുടെ നിശ്ചയദാര്‍ഢ്യം കണ്ട കോളേജ് അധികൃതര്‍ അവര്‍ക്കായി 'മാതൃസ്‌നേഹ കക്ഷ' എന്ന പേരില്‍ പരീക്ഷാ സെന്ററില്‍ ഒരു പ്രത്യേക മുറി സജ്ജീകരിച്ചു. പരീക്ഷ എഴുതുന്ന സമയത്ത് കുഞ്ഞിന് വിശ്രമിക്കാനും പരിചരിക്കാനും സൗകര്യമൊരുക്കിയതിലൂടെ ആശങ്കകളില്ലാതെ പരീക്ഷ പൂര്‍ത്തിയാക്കാന്‍ ഷീതളിന് സാധിച്ചു.

സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഇത്തരമൊരു മാതൃകാപരമായ നീക്കമെന്ന് മഹാരാഷ്ട്ര ബോര്‍ഡ് അധികൃതര്‍ പറഞ്ഞു. വരും വര്‍ഷങ്ങളില്‍ സമാന സാഹചര്യമുള്ള വിദ്യാര്‍ത്ഥിനികള്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പും വ്യക്തമാക്കി. ഷീതളിന്റെ ഈ പോരാട്ടവീര്യം സോഷ്യല്‍ മീഡിയയിലും വലിയ രീതിയിലുള്ള പ്രശംസകളാണ് ഏറ്റുവാങ്ങുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW