Wednesday, March 11, 2026 Last Updated 47 Min 52 Sec ago English Edition
Todays E paper
Ads by Google
Monday 15 Sep 2025 02.33 PM

ചെരുപ്പൂരി മുഖത്തടിച്ച് ജീവനക്കാരി, മാപ്പ് ചോദിച്ച് കടയുടമ: വീഡിയോ വൈറല്‍

woman, staff, beat, owner, slipper

കാലം മാറിയതോടെ തങ്ങള്‍ക്കെതിരെയുള്ള ലൈംഗീകാസക്തിക്കും അക്രമങ്ങള്‍ക്കുമെതിരെ സ്ത്രീകള്‍ ഇന്ന് പ്രതികരിക്കാറുണ്ട്. ഇത് തെളിയിക്കുന്ന അനേകം വീഡിയോകള്‍ നാം കണ്ടിട്ടുണ്ടാകും. സമാനമായ ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. താനെ കല്യാണ്‍ ഈസ്റ്റിലെ കോള്‍സേവാഡി പ്രദേശത്ത് കഴിഞ്ഞ ശനിയാഴ്ച ഒരു യുവതി തന്റെ തൊഴില്‍ ഉടമയെ ചെരുപ്പ് കൊണ്ട് മുഖത്തടിക്കുന്നതിന്റെ ദൃശ്യങ്ങളായിരുന്നു ഇത്. ഒരു സ്ത്രീയും പുരുഷനും അടി അടി എന്ന് പറഞ്ഞ് യുവതിയെ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. അതെ കടയിലെ ജീവനക്കാരിയായിരുന്നു യുവതിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പെട്ടെന്ന് തന്നെ വൈറലാവുകയും കടയുടമയുടെ പ്രവര്‍ത്തിക്ക് അര്‍ഹിച്ച ശിക്ഷയെന്ന് നിരവധി പേര്‍ എഴുതുകയും ചെയ്തു. യുവതി അതെ കടയിലെ ജീവനക്കാരിയായിരുന്നു. കടയുടമ യുവതിയ്ക്ക് നിരന്തരം അശ്ലീല സന്ദേശം അയക്കുന്ന പതിവുണ്ടായിരുന്നു. പല തവണ എതിര്‍ത്തെങ്കിലും ഇയാള്‍ സന്ദേശങ്ങള്‍ അയക്കുന്നത് തുടര്‍ന്നു. ഒടുവില്‍ ശല്യം സഹിക്കാനാകാതെ യുവതി സംഭവം വീട്ടില്‍ പറയുകയും പിന്നാലെ യുവതിയുടെ അമ്മയും ബന്ധുക്കളും യുവതിയെയും കൂട്ടി കടയിലെത്തിയെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബന്ധുക്കളും വീട്ടുകാരും യുവതിയെ കടയുടമയെ അടിക്കാന്‍ പ്രേരിപ്പിക്കുന്നതും യുവതി അയാളെ തന്റെ ചെരുപ്പൂരി അടിക്കുന്നതും വീഡിയോയില്‍ കാണാം. അടിയില്‍ നിന്നും രക്ഷപ്പെടാനായി ഇയാള്‍ കടയില്‍ സാധനങ്ങള്‍ വയ്ക്കാനായി തിരിച്ച നീണ്ട കബോഡുകള്‍ക്ക് ഇടയില്‍ മറഞ്ഞിരിക്കുന്നു. ഇവിടെ നിന്നും ആളുകള്‍ ഇയാളെ വലിച്ച് പുറത്തിട്ട ശേഷം യുവതിയുടെ കാലില്‍ വീണ് മാപ്പ് ചോദിക്കാന്‍ ആവശ്യപ്പെടുന്നതും അയാള്‍ അത് ചെയ്യുന്നതും വീഡിയോയില്‍ കാണാം. ഈ സമയം കടയിലുണ്ടായിരുന്നവരാണ് വീഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW