Wednesday, March 11, 2026 Last Updated 5 Min 6 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Feb 2026 12.53 PM

എം.എം.എ ഖത്തർ അലുമ്നി ഇഫ്താർ സംഗമം: ഡോ. അബ്ദുൽ റൗഫിനും, മുഹമ്മദ് റജായിക്കും എക്സലൻസ് അവാർഡുകൾ നൽകി

uploads/news/2026/02/827213/iftar-award.jpg

ദോഹ: എം.എം.എ ഖത്തർ അലുമ്നി സംഘടിപ്പിച്ച വാർഷിക ഇഫ്താർ സംഗമത്തിൽഎക്സലൻസ് അവാർഡുകൾ നൽകി.
പ്രമുഖ പീഡിയാട്രീഷ്യൻ ഡോ. അബ്ദുൽ റൗഫ് കെ.കെ. 'എം.എം.എ മാസ്റ്റർ ഗ്ലോബൽ അവാർഡിനും', ധനകാര്യ വിദഗ്ധൻ മുഹമ്മദ് റജായി 'പേഴ്സണൽ അച്ചീവ്മെന്റ് എക്സലൻസ് അവാർഡിനും' അർഹരായി.പ്രസിഡന്റ് ഫൈസൽ സി.കെ. അധ്യക്ഷത വഹിച്ച ചടങ്ങിൽ ലോക കേരളസഭാംഗം അബ്ദു റാഊഫ് കൊണ്ടോട്ടി മുഖ്യാതിഥിയായിരുന്നു. ഷമീർ മണ്ണറോട്ട് അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചു. മുൻ പ്രസിഡന്റ് മുഷ്താക് തിരൂരിന് ചടങ്ങിൽ യാത്രയയപ്പ് നൽകി. ജനറൽ സെക്രട്ടറി റിഷാദ്, ട്രഷറർ നബീൽ പി.എൻ.എം. എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. അബ്ദുൽ ഖഹാർ റമദാൻ സന്ദേശം നൽകി.പരിപാടിയുടെ ഭാഗമായി ഈ വർഷം ആരംഭിച്ച എം.എം.എ ഖത്തർ ഫിറ്റ്നസ് ചാലഞ്ച് വിജയികളെ സ്പോർട്സ് ഇൻചാർജ് ആദിൽ പ്രഖ്യാപിച്ചു.

മത്സരത്തിൽ സുഹൈൽ കുഞ്ഞുമുഹമ്മദ് ഒന്നാം സ്ഥാനംവും സലീത് രണ്ടാം സ്ഥാനവും ഹിഷാം മൂന്നാം സ്ഥാനവും നേടി. ജാസിം നന്ദിപ്രസംഗം നടത്തി. നവീദ്, സലീത് , ആദിൽ പരപ്പനങ്ങാടി, ഷഫീക്, തൻവീർ ഇബ്രാഹിം പരിപാടികൾ നിയന്ത്രിച്ചു

ഷഫീക് അറക്കൽ

Ads by Google
Ads by Google
TRENDING NOW