Sunday, March 15, 2026 Last Updated 44 Min 52 Sec ago English Edition
Todays E paper
Ads by Google
Thursday 12 Mar 2026 09.46 AM

അശ്ലീല രംഗങ്ങളില്‍ അഭിനയിച്ചെന്ന പരാതി; നടി ശ്വേതാ മേനോനെതിരായ കേസ് ഹൈകോടതി റദ്ദാക്കി

case, aganist

കൊച്ചി: സാമ്പത്തിക ലാഭത്തിന് വേണ്ടി അശ്ലീല രംഗങ്ങളില്‍ അഭിനയിച്ചെന്നാരോപിച്ച് നടി ശ്വേത മേനോനെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഹൈകോടതി റദ്ദാക്കി. കേസ് നിലനില്‍ക്കിലെന്നും ഗൂഢലക്ഷ്യവും വ്യക്തിവൈരാഗ്യവുമാണ് പരാതിക്ക് പിന്നിലെന്നും വിലയിരുത്തിയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ജസ്റ്റിസ് സി.എസ്.ഡയസ് റദ്ദാക്കിയത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്വേത സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി പരിഗണിച്ചത്.

സിനിമകളിലും പരസ്യ ചിത്രങ്ങളിലും നഗ്നത പ്രദര്‍ശിപ്പിച്ചെന്നാരോപിച്ച് നല്‍കിയ സ്വകാര്യ അന്യായത്തെ തുടര്‍ന്ന് എറണാകുളം സി.ജെ.എം കോടതിയുടെ നിര്‍ദേശ പ്രകാരമാണ് ഹര്‍ജിക്കാരിക്കെതിരെ പോലീസ് കേസെടുത്തത്. നടി അഭിനയിച്ച സിനിമകളും പരസ്യചിത്രങ്ങളും മുന്‍നിര്‍ത്തി തോപ്പുംപടി സ്വദേശി മാര്‍ട്ടിന്‍ മേനാച്ചേരിയാണ് സി.ജെ.എം കോടതിയെ സമീപിച്ചത്. തുടര്‍ന്ന് അനാശാസ്യം തടയല്‍ നിയമത്തിലെയും ഐ.ടി നിയമത്തിലെയും വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.

അഭിനേതാക്കളുടെ സംഘടനയായ ' അമ്മ' യുടെ ഭാരവാഹിയായി താന്‍ മത്സരിക്കുന്നതിനോടനുബന്ധിച്ച് നല്‍കിയ പരാതി ദുരുദ്ദേശ്യപരമാണെന്നും തെറ്റായ പരാതിയില്‍ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് കേസെടുക്കാന്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടതെന്നുമായിരുന്നു ഹര്‍ജിക്കാരിയുടെ വാദം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW