-->
ഓരോ വര്‍ഷവും ആയിരകണക്കിന് വിദേശ വിനോദ സഞ്ചാരികളാണ് ഇന്ത്യ സന്ദര്‍ശിക്കാനായി ഇവിടേക്ക് എത്തുന്നത്. ഇവരില്‍ പലരും തങ്ങളുടെ നല്ലതും മോശവുമായ യാത്രാ അനുഭവങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍, ജീവിതത്തില്‍ ഒരിക്കലെങ്കിലും എല്ലാവരും സന്ദര്‍ശിക്കേണ്ട ഒന്നാമത്തെ രാജ്യം ഇന്ത്യയാണെന്ന് അവകാശപ്പെടുന്ന വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു ഓസ്‌ട്രേലിയന്‍ യുവാവ്. ഫെബ്രുവരി 13ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഈ വീഡിയോയില്‍, ഇന്ത്യയിലേക്കുള്ള യാത്ര ഒരു വ്യക്തിയുടെ ലോകവീക്ഷണത്തെ തന്നെ മാറ്റിമറിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കുന്നു.
ഇന്ത്യയിലെ വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയും സംസ്‌കാരവുമാണ് യുവാവിനെ ഏറെ ആകര്‍ഷിച്ചത്. മഞ്ഞുമൂടിയ മലനിരകള്‍, മണല്‍ നിറഞ്ഞ മരുഭൂമികള്‍, മനോഹരമായ കടല്‍ത്തീരങ്ങള്‍, കാടുകള്‍, വെള്ളച്ചാട്ടങ്ങള്‍ എന്നിങ്ങനെ പ്രകൃതിയുടെ എല്ലാ ഭാവങ്ങളും ഇവിടെയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കൂടാതെ, ഇന്ത്യയിലെ വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങളെയും വര്‍ണ്ണാഭമായ ഉത്സവങ്ങളെയും കുറിച്ച് അദ്ദേഹം വാചാലനായി. വിദേശത്തുനിന്നെത്തുന്നവരെ സ്വന്തം കുടുംബാംഗങ്ങളെപ്പോലെ സ്വീകരിക്കുന്ന ഇന്ത്യക്കാരുടെ അതിഥി സല്‍ക്കാരത്തെയും അദ്ദേഹം പ്രത്യേകം പ്രശംസിച്ചു.
ലോകത്തെക്കുറിച്ച് പുതിയൊരു കാഴ്ചപ്പാട് ആഗ്രഹിക്കുന്ന യുവ ബാക്ക്പാക്കര്‍മാര്‍ക്ക് ഇന്ത്യയോളം മികച്ച മറ്റൊരു ഇടമില്ലെന്നാണ് യുവാവിന്റെ പക്ഷം. മുമ്പൊരിക്കലും ലഭിച്ചിട്ടില്ലാത്ത ഒരു അനുഭവം ഇന്ത്യ സന്ദര്‍ശിക്കുന്നതിലൂടെ ഉറപ്പായും ലഭിക്കുമെന്ന് അദ്ദേഹം വീഡിയോയില്‍ വ്യക്തമാക്കുന്നു. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായ ഈ വീഡിയോയ്ക്ക് താഴെ നിരവധിപ്പേരാണ് അനുകൂലമ