Wednesday, March 11, 2026 Last Updated 47 Min 52 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Feb 2026 12.31 PM

ഏഷ്യൻ ടൗണിൽ വിപുലമായ ഇഫ്താർ സംഗമം ഒരുക്കി ഖത്തർ വാണിമേൽ പ്രവാസി ഫോറം

uploads/news/2026/02/827026/iftar.jpg

ദോഹ: ഖത്തറിലെ വാണിമേൽ നിവാസികളുടെ കരുത്തുറ്റ കൂട്ടായ്മയായ ഖത്തർ വാണിമേൽ പ്രവാസി ഫോറം (QVPF) ഏഷ്യൻ ടൗൺ റിക്രിയേഷൻ ഹാളിൽ വിപുലമായ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഒരു പഞ്ചായത്തിൽ നിന്ന് മാത്രം എണ്ണൂറിലധികം പേർ ഒത്തുചേർന്ന ഇഫ്താർ വിരുന്ന് ജനപങ്കാളിത്തം കൊണ്ടും ചിട്ടയായ സംഘാടനം കൊണ്ടും മാതൃകയായി.വാണിമേൽ പ്രവാസി ഫോറം പ്രസിഡൻ്റ് സുബൈർ കെ. കെ അദ്ധ്യക്ഷതവഹിച്ച ചടങ്ങിൽ വാജിദ് വാഫി ചെമ്പ്രശ്ശേരി റമദാൻ സന്ദേശം നൽകി.ഒരു ഗ്രാമപ്രദേശത്തെ ജനങ്ങൾ പ്രവാസലോകത്ത് ഇത്രത്തോളം കെട്ടുറപ്പോടെ പ്രവർത്തിക്കുന്നത് പ്രശംസനീയമാണെന്ന് വാജിദ് വാഫി പറഞ്ഞു. യാന്ത്രികമായ പ്രവാസജീവിതത്തിൽ ഇത്തരം ഒത്തുചേരലുകൾ മാനസികമായ ഉന്മേഷം നൽകുന്നതിനൊപ്പം സാമൂഹികമായ വലിയ സുരക്ഷാബോധമാണ് സൃഷ്ടിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐ സി ബി എഫ് സെക്രട്ടറി ജാഫർ തയ്യിൽ ആശംസകൾ നേർന്നുസംസാരിച്ചു . QVPFജനറൽ സെക്രട്ടറി സാദത്ത് സാഗ സ്വാഗതവും ട്രഷറർ ഫൈസൽ വി.പി നന്ദിയും പറഞ്ഞു.ഇഫ്ത്താറിൽ പങ്കെടുത്ത നൂറുക്കണക്കിന് വനിതകളോട് ഖത്തറിലെ പ്രമുഖ മൈൻഡ് കോച്ച് സനീജ സംവദിച്ചു. സെലീക്ക അംജദ്, വാണിമേൽ മുൻ പഞ്ചായത്ത് പ്രസിഡൻ്റ് സുരയ്യ ടീച്ചർ എന്നിവർ സംസാരിച്ചു. ഖത്തറിലെയും നാട്ടിലെയും കലാ, സാസ്കാരിക, വിദ്യാഭ്യാസ, ജനസേവന രംഗത്ത് കഴിഞ്ഞ ഇരുപത്തിഅഞ്ച് വർഷക്കാലമായി ശ്രദ്ധേയമായ ഇടപെടൽ നടത്തുന്ന കൂട്ടായ്മയാണ് ഖത്തർ വാണിമേൽ പ്രവാസി ഫോറം.

ഷഫീക്ക് അറക്കൽ

Ads by Google
Ads by Google
TRENDING NOW