Wednesday, March 11, 2026 Last Updated 52 Min 52 Sec ago English Edition
Todays E paper
Ads by Google
രാജു പോള്‍
Tuesday 17 Feb 2026 11.39 PM

രാഹുലിന്റെ രഹസ്യ കസ്‌റ്റഡി: ഇരു വിഭാഗത്തിനും ഭാഗം വ്യക്‌തമാക്കുവാന്‍ അവസരം വേണം, നാലാഴ്‌ചയ്‌ക്കകം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണമെന്ന്‌ മനുഷ്യാവകാശ കമ്മിഷന്‍

പ്രായ പൂര്‍ത്തിയായവര്‍ തമ്മിലുള്ള ലൈംഗിക പ്രവൃത്തികള്‍ പിന്നീട്‌ പരാതിയായി മാറുമ്പോള്‍ ഇരു വിഭാഗത്തിനും ഭാഗം വ്യക്‌തമാക്കുവാന്‍ അവസരവും പരാതിയില്‍ പ്രാഥമിക അന്വേഷണവും പൂര്‍ത്തിയാക്കേണ്ടതുണ്ട്‌
uploads/news/2026/02/825953/k4.jpg

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെ രഹസ്യ നടപടികളിലൂടെ കസ്‌റ്റഡിയിലെടുത്ത സംഭവത്തില്‍ നാലാഴ്‌ചയ്‌ക്കകം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ച്‌ സംസ്‌ഥാന മനുഷ്യാവകാശ കമ്മിഷന്‍. രാഹുല്‍ മാങ്കൂട്ടത്തിലിന്‌ എതിരായി രജിസ്‌റ്റര്‍ ചെയ്‌ത മൂന്ന്‌ കേസുകളുടെ എഫ്‌.ഐ.ആറിന്റെ പകര്‍പ്പ്‌, റിമാന്‍ഡ്‌ റിപ്പോര്‍ട്ട്‌ എന്നിവ അടങ്ങിയ രേഖകള്‍ സഹിതം വിശദ റിപ്പോര്‍ട്ടാണ്‌ മനുഷ്യാവകാശ കമ്മിഷന്‍ തേടിയിട്ടുളളത്‌.

പരാതി പോലീസ്‌ മറച്ചുവച്ച കേസില്‍ ആരോപണ വിധേയന്‌ ഭാഗം വ്യക്‌തമാക്കാന്‍ അവസരം നല്‍കുന്നതിന്‌ മുമ്പ്‌ രഹസ്യ അറസ്‌റ്റ്‌ നടത്തി. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേയെടുത്ത ആദ്യത്തെയും രണ്ടാമത്തെയും കേസുകളില്‍ അറസ്‌റ്റ്‌ ചെയ്യാന്‍ പോലീസ്‌ നടത്തിയ നീക്കങ്ങള്‍ കോടതി ഇടപെടലില്‍ ഫലം കണ്ടിരുന്നില്ല.

മൂന്നാമത്തെ പരാതി വിദേശത്ത്‌ നിന്ന്‌ ആഭ്യന്തര വകുപ്പിന്‌ ഇമെയില്‍ മുഖേന ലഭിച്ചതാണ്‌. പരാതിക്കാരിയെ അറിയാമോയെന്ന്‌ ആരോപണ വിധേയനോട്‌ പോലീസ്‌ അന്വേഷിക്കുന്നതിന്‌ മുമ്പ്‌ രഹസ്യ അറസ്‌റ്റ്‌ നടത്തി. പരാതിക്കാരിയെ പോലീസ്‌ ഇതുവരെ നേരിട്ട്‌ കണ്ടിട്ടില്ല. പ്രായ പൂര്‍ത്തിയായവര്‍ തമ്മിലുള്ള ലൈംഗിക പ്രവൃത്തികള്‍ പിന്നീട്‌ പരാതിയായി മാറുമ്പോള്‍ ഇരു വിഭാഗത്തിനും ഭാഗം വ്യക്‌തമാക്കുവാന്‍ അവസരവും പരാതിയില്‍ പ്രാഥമിക അന്വേഷണവും പൂര്‍ത്തിയാക്കേണ്ടതുണ്ട്‌.പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന്‌ അറിയാന്‍ ആരോപണ വിധേയന്‌ അവകാശമുണ്ട്‌.

ഇതുസംബന്ധിച്ച്‌ ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ അഡ്വ. കുളത്തൂര്‍ ജയ്‌സിങ്‌ സമര്‍പ്പിച്ച പരാതിയിലാണ്‌ സംസ്‌ഥാന പോലീസ്‌ മേധാവിയോട്‌ കമ്മിഷന്‍ ചെയര്‍പേഴ്‌സണല്‍ ജസ്‌റ്റിസ്‌ അലക്‌സാണ്ടര്‍ തോമസ്‌ റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌.
കഴിഞ്ഞ ജനുവരി 10 അര്‍ദ്ധരാത്രിയാണ്‌ രാഹുല്‍ മാങ്കൂട്ടത്തെ പത്തനംതിട്ടയിലെ പോലീസ്‌ സംഘം പാലക്കാട്‌ നിന്നും അറസ്‌റ്റ്‌ ചെയ്‌തത്‌. രഹസ്യമായി കസ്‌റ്റഡിയിലെടുത്തിനെതിരെ പിറ്റേ ദിവസം തന്നെ സംസ്‌ഥാന മനുഷ്യാവകാശ കമ്മിഷനില്‍ ഇത്‌ സംബന്ധിച്ച്‌ പരാതി നല്‌കിയിരുന്നു.

രാജു പോള്‍

Ads by Google
Ads by Google
TRENDING NOW