Sunday, March 15, 2026 Last Updated 11 Min 42 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Mar 2026 11.36 PM

നടിയെ ആക്രമിച്ച കേസ്‌: ദിലീപിന്‌ ഹൈക്കോടതി നോട്ടീസ്‌

uploads/news/2026/03/829507/k2.jpg

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ്‌ അടക്കമുള്ള പ്രതികള്‍ക്കു ഹൈക്കോടതി നോട്ടീസയച്ചു. സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചാണു നടപടി. വിചാരണക്കോടതി വെറുതെവിട്ട പ്രതികള്‍ക്കു നെടുമ്പാശേരി എസ്‌.എച്ച്‌.ഒ. വഴിയാണു നോട്ടീസ്‌ അയയ്‌ക്കുക. വിചാരണക്കോടതിയുടെ വീഴ്‌ചകള്‍ ആരോപിച്ച്‌ 300 പേജുള്ള അപ്പീലാണു സര്‍ക്കാര്‍ സമര്‍പ്പിച്ചിരിക്കുന്നത്‌.
കേസിലെ ഒന്നുമുതല്‍ ആറുവരെയുള്ള പ്രതികളെയാണു നേരത്തെ വിചാരണക്കോടതി ഇരുപതു വര്‍ഷത്തെ കഠിനതടവിനു ശിക്ഷിച്ചത്‌. ആറു പ്രതികള്‍ക്കും കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കുണ്ടെന്നും കോടതി കണ്ടെത്തിയിരുന്നു. ഇവര്‍ക്കെതിരേ കൂട്ടബലാത്സംഗം അടക്കമുള്ള കുറ്റങ്ങളും തെളിഞ്ഞിരുന്നു. ഏഴുമുതല്‍ പത്തുവരെയുള്ള പ്രതികളെ കോടതി വെറുതെ വിട്ടു. എട്ടാംപ്രതി ദിലീപിനെയും വെറുതെവിട്ടിരുന്നു. ഗൂഢാലോചനയടക്കം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നു കണ്ടെത്തിയാണു ദിലീപിനെ കുറ്റവിമുക്‌തനാക്കിയത്‌. ശിക്ഷാവിധി മരവിപ്പിക്കണമെന്നും ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ട്‌ അഞ്ചും ആറും പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്‌.
കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള ആറു പ്രതികള്‍ക്ക്‌ ഇരുപതു വര്‍ഷം കഠിനതടവ്‌ വിധിച്ചെങ്കിലും, ഗൂഢാലോചനക്കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടിയാണു ദിലീപിനെ വിചാരണക്കോടതി വെറുതെവിട്ടത്‌. എന്നാല്‍, കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടു ശക്‌തമായ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും ഉയര്‍ന്ന കോടതിയില്‍ ഇതു തെളിയിക്കാന്‍ കഴിയുമെന്നുമാണു പ്രോസിക്യൂഷന്റെയും അന്വേഷണ സംഘത്തിന്റെയും നിലപാട്‌. വിധിയിലെ സാങ്കേതികവും നിയമപരവുമായ പിഴവുകളും അപ്പീലില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌.

Ads by Google
Tuesday 10 Mar 2026 11.36 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW