-->
ചെന്നൈ: ടി 20 ലോകകപ്പില്‍ കരുത്തരായ ന്യൂസിലാന്‍ഡിനെതിരെ സെഞ്ച്വറി തികച്ച് കാനഡയുടെ യുവരാജ് സിങ് സമ്ര. ചെന്നൈയില്‍ നടന്ന മത്സരത്തില്‍ ന്യൂസിലന്റിന്റെ കിടയറ്റ ബൗളിംഗിനെതിരേ തകര്‍ത്തടിച്ച കാനഡ താരം സ്വന്തം ടീമിനായി 110 റണ്‍സാണ് നേടിയത്.
വെറും 58 പന്തിലാണ് താരം മൂന്നക്കം തൊട്ടത്. ആകെ മൊത്തം 65 പന്തില്‍ ആറ് സിക്സറും പതിനൊന്ന് ഫോറുകളൂം അടക്കം 110 റണ്‍സ് നേടി.ഇതോടെ ടി 20 ലോകകപ്പില്‍ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ച്വറി നേടിയ താരമെന്ന റെക്കോര്‍ഡും താരത്തിന്റെ പേരിലായി. വെറും 19-ാം വയസ്സിലാണ് ഈ സെഞ്ച്വറി നേട്ടം. അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്ന് സെഞ്ച്വറി നേടുന്ന ആദ്യ താരമായിട്ടാണ് സമ്ര മാറിയത്. കഴിഞ്ഞ വര്‍ഷമായിരുന്നു സമ്ര ക്രിക്കറ്റില്‍ അരങ്ങേറിയത്.
താരത്തിന്റെ മികവില്‍ കാനഡ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് നേടി. കാനഡയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ ദില്‍പ്രീത് ബജ്വ 36 റണ്‍സ് നേടി. നേരത്തെ ടോസ് നേടിയ കാനഡ ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ വംശജനായ സമ്രയുടെ പിതാവ് ബെയ്ജിത്ത് സമ്ര യുവ്‌രാജ് സിംഗിനോടുള്ള ആരാധന മൂത്താണ് സ്വന്തം മകനും അതേ പേര് നല്‍കിയത്.