Wednesday, March 11, 2026 Last Updated 7 Min 39 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Feb 2026 12.51 PM

ആഡംബരമല്ല, സമാധാനമാണ് വലുത്! 13 വര്‍ഷത്തെ ദുബായ് ജീവിതം ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയ മലയാളി യുവതിയ്ക്ക് പറയാനുള്ളത്

woman, shift, dubai, kerala, peace

ദുബായിലെ ആഡംബര ജീവിതം സ്വപ്നം കാണുന്നവര്‍ക്കിടയില്‍, പ്രവാസം അവസാനിപ്പിച്ച് കേരളത്തിലേക്ക് മടങ്ങിയ മലയാളി യുവതി ലീബ സുബിന്റെ അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേനേടുന്നത്. ദുബായിലെ വിസ പുതുക്കേണ്ട സമയവും താമസിക്കുന്ന വീടിന്റെ കരാര്‍ കാലാവധിയും ഒരുമിച്ച് വന്നപ്പോഴാണ് നാട്ടിലേക്ക് മടങ്ങാന്‍ ലീബ തീരുമാനിച്ചത്. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം ഒന്നര ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. വെറുമൊരു മടങ്ങിവരവിനേക്കാള്‍ ഉപരി, ജീവിതസാഹചര്യങ്ങള്‍ വിലയിരുത്തി എടുത്ത കൃത്യമായ തീരുമാനമായിരുന്നു ഇതെന്നു ലീബ വ്യക്തമാക്കുന്നു.

കുട്ടികളുടെ വിദ്യാഭ്യാസവും യാത്രാക്ലേശവുമാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന്. ദുബായില്‍ സ്‌കൂളില്‍ പോകാനായി കുട്ടിക്ക് പുലര്‍ച്ചെ ആറ് മണിക്ക് തന്നെ വീട്ടില്‍ നിന്നിറങ്ങേണ്ടി വന്നിരുന്നു. ദിവസവും ഒന്നര മണിക്കൂറോളം നീളുന്ന ഈ യാത്ര കുട്ടിയെയും ബാധിച്ചിരുന്നു. എന്നാല്‍ കേരളത്തില്‍ വീടിന് 10 മിനിറ്റ് മാത്രം ദൂരെയുള്ള ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പ്രവേശനം ലഭിച്ചത് വലിയ ആശ്വാസമായെന്ന് ലീബ പറയുന്നു. കുട്ടികളുടെ ശോഭനമായ ഭാവിക്ക് നാട്ടിലെ സാഹചര്യങ്ങളാണ് കൂടുതല്‍ അനുയോജ്യമെന്ന് അവര്‍ വിശ്വസിക്കുന്നു.

സാമ്പത്തിക സ്വാതന്ത്ര്യവും കുടുംബബന്ധങ്ങളുമാണ് മറ്റൊരു പ്രധാന ഘടകം. ദുബായിലെ ഉയര്‍ന്ന വാടകയും ജീവിതച്ചെലവുകളും നിലവില്‍ നാട്ടിലില്ലെന്നും, ഇഎംഐ ബാധ്യതകളോ കടങ്ങളോ ഇല്ലാത്തത് വലിയ സമാധാനം നല്‍കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മാതാപിതാക്കളോടൊപ്പം സമയം ചെലവഴിക്കാന്‍ കഴിയുന്നതും നാട്ടിലെ ഊഷ്മളമായ അയല്‍പക്ക ബന്ധങ്ങളും ദുബായിലെ ഒറ്റപ്പെട്ട ജീവിതത്തേക്കാള്‍ സന്തോഷം നല്‍കുന്നതാണ്. എവിടെയാണോ മനസ്സിന് സമാധാനം ലഭിക്കുന്നത് അവിടെ ജീവിക്കുക എന്നതാണ് പ്രധാനമെന്ന സന്ദേശത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW