Friday, March 13, 2026 Last Updated 42 Min 13 Sec ago English Edition
Todays E paper
Ads by Google
Saturday 13 Sep 2025 12.22 PM

ഉയര്‍ന്ന ജോലിയും ഉയര്‍ന്ന ശമ്പളവും, പക്ഷേ സന്തോഷമില്ല: ദുബായ് ജീവിതം പങ്കുവച്ച് യുവതി

woman, share, corporate, life, dubai

സ്വന്തം നാട്ടിലായാലും വിദേശത്തായാലും ജോലി മേഖലയിലെ ബുദ്ധിമുട്ടുകള്‍ പലരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിലൊരു അനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് ഒരു യുവതി. ദുബായില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ പ്രൊഫഷണലായ സീമ പുരോഹിതാണ് അടുത്തിടെ ഇന്‍സ്റ്റാഗ്രാമില്‍ ഉയര്‍ന്ന ശമ്പളമുള്ള വിദേശ ജോലിയുടെ ഗ്ലാമര്‍ തനിക്ക് സന്തോഷം നല്‍കിയിട്ടില്ലായെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.

ബെംഗളൂരുവില്‍ ചെലവഴിച്ച സമയത്തെക്കുറിച്ചും ചെറിയ വരുമാനമാണെങ്കില്‍ കൂടിയും ഒരിക്കല്‍ തനിക്ക് അത് എങ്ങനെ കൂടുതല്‍ സമാധാനം നല്‍കി എന്നതിനെക്കുറിച്ചും അവര്‍ വീഡിയോയില്‍ പറയുന്നു. മികച്ച അവസരങ്ങളും വലിയ ശമ്പളവും തേടിയാണ് താന്‍ ദുബായിലേക്ക് പോയതെന്ന് യുവതി പറയുന്നു. പക്ഷെ ഇപ്പോള്‍ കൂടുതല്‍ സമ്പാദിച്ചിട്ടും, പ്രധാനപ്പെട്ട എന്തോ ഒന്ന് തനിക്ക് ജീവിതത്തില്‍ നിന്ന് നഷ്ടപ്പെട്ടതായി തോന്നുന്നുവെന്ന് സീമ പറയുന്നു.

'ബാംഗ്ലൂരില്‍ എന്റെ ആദ്യ ജോലിക്ക് 18,000 രൂപ മാത്രമായിരുന്നു ശമ്പളം, പക്ഷേ അത് ലഭിച്ചപ്പോള്‍, ലോകത്തിലെ ഏറ്റവും ധനികയായ പെണ്‍കുട്ടിയെപ്പോലെയാണ് തോന്നിയത്' അവര്‍ പറഞ്ഞു. ആ ചെറിയ ശമ്പളം തന്റെ പിജി വാടക, തെരുവ് ഷോപ്പിംഗ്, കാന്റീന്‍ ഭക്ഷണം, വാരാന്ത്യ ക്ലബ്ബിംഗ് എന്നിവയ്ക്ക് എങ്ങനെ ചെലവാകുമെന്ന് അവള്‍ വിവരിച്ചു. മാത്രമല്ല തനിക്ക് ലാഭിക്കാന്‍ കുറച്ച് പണം പോലും ആ സമയത്ത് ഉണ്ടായിരുന്നു. ഞാന്‍ ഈ ലോകത്തിലെ ഏറ്റവും സന്തോഷവതിയായ സ്ത്രീയായിരുന്നു. എന്നാല്‍ ദുബായിലെ ഇപ്പോഴത്തെ ജീവിതവുമായുള്ള വ്യത്യാസം വളരെ വലുതാണ്.

ഇന്ന് എനിക്ക് 18,000 രൂപയില്‍ കൂടുതല്‍ സമ്പാദിക്കാം, ഞാന്‍ ദുബായിലാണ്. പക്ഷേ ഇപ്പോള്‍ അന്നത്തെ പോലെ സന്തോഷിക്കാനാവുന്നില്ല കോര്‍പ്പറേറ്റ് രീതികള്‍ തന്റെ മാനസിക ക്ഷേമത്തെ ബാധിക്കുന്നതായി യുവതി പറയുന്നു. വീഡിയോ വൈറലായതോടെ യുവ പ്രൊഫഷണലുകള്‍ തങ്ങളുടെ അവസ്ഥയും സമാനമാണെന്ന് പറഞ്ഞ് രംഗത്തെത്തി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW