Wednesday, March 11, 2026 Last Updated 35 Min 44 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Feb 2026 10.01 AM

ഒച്ചാണെന്നു കരുതി കൈവയ്ക്കരുതേ! ഇവനാണ് ഇരയെ പാതിവഴിയില്‍ തളര്‍ത്തുന്ന കടലിലെ കൊലയാളി

cone-snail, venomous, creature, sea
Photo. ABC News

നമ്മുടെ പറമ്പുകളില്‍ സാധാരണയായി കാണപ്പെടുന്ന ജീവിയാണ് ഒച്ച്. നിരുപദ്രവകാരിയായതുകൊണ്ട് ഇവയെ നാം അത്ര കാര്യമാക്കാറില്ല. എന്നാല്‍ ഇത്തരം പാവം ഒച്ചുകളെ പോലെയല്ല കടലിലെ കോണ്‍ ഒച്ചുകള്‍ (cone snail). കോണാകൃതിയിലുള്ള അതിമനോഹരമായ തോടിനുള്ളില്‍ ഒളിച്ചിരിക്കുന്നത് ഇരയെ നിമിഷനേരം കൊണ്ട് തളര്‍ത്താന്‍ ശേഷിയുള്ള മാരകവിഷമാണ്. ഇന്തോപസഫിക് മേഖലയിലെ സമുദ്രങ്ങളില്‍ പവിഴപ്പുറ്റുകള്‍ക്കും മണല്‍ത്തിട്ടകള്‍ക്കും ഇടയിലാണ് ഇവ സാധാരണയായി കണ്ടുവരുന്നത്. ഏകദേശം 700ല്‍ അധികം സ്പീഷിസുകള്‍ ഉള്ള ഈ ഒച്ചു കുടുംബത്തില്‍ 'ജ്യോഗ്രഫര്‍ കോണ്‍ ഒച്ച്' (Geographer Cone Snail) ആണ് ഏറ്റവും അപകടകാരി.

'റാഡുല' (Radula) എന്നറിയപ്പെടുന്ന ഉളി പോലെയുള്ള പല്ലുകള്‍ ഉപയോഗിച്ചാണ് ഇവ ഇരയുടെ ശരീരത്തില്‍ വിഷം കുത്തിവെക്കുന്നത്. 'കോണോടോക്‌സിന്‍' (Conotoxin) എന്ന ഈ വിഷം നേരിട്ട് നാഡീവ്യവസ്ഥയെ ബാധിക്കുകയും പേശികളെ തളര്‍ത്തുകയും ചെയ്യുന്നു. രാത്രികാലങ്ങളില്‍ ഇര തേടുന്ന ഇവര്‍ മത്സ്യങ്ങളെയും വിരകളെയുമാണ് പ്രധാനമായും ആഹാരമാക്കുന്നത്. ഇവയുടെ വിഷം മനുഷ്യര്‍ക്ക് പോലും മാരകമായേക്കാം എന്നതിനാലാണ് കടലിലെ ഏറ്റവും അപകടകാരികളായ ജീവികളുടെ പട്ടികയില്‍ ഇവ ഇടംപിടിക്കുന്നത്.

അപകടകാരികളാണെങ്കിലും വൈദ്യശാസ്ത്ര രംഗത്ത് കോണ്‍ ഒച്ചുകള്‍ വലിയൊരു പ്രതീക്ഷയാണ്. ഇവയുടെ വിഷത്തില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന ഘടകങ്ങള്‍ അതിശക്തമായ വേദനസംഹാരികള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നു. നാം സാധാരണ ഉപയോഗിക്കുന്ന മോര്‍ഫിനേക്കാള്‍ നൂറുമടങ്ങ് ഫലപ്രദമാണ് ഈ ഒച്ചുകളുടെ വിഷത്തില്‍ നിന്നുള്ള മരുന്നുകളെന്നാണ് പുതിയ കണ്ടെത്തല്‍. മനോഹരമായ പുറന്തോടിനുള്ളില്‍ ഒളിപ്പിച്ചുവെച്ച ഈ മാരകവിഷം അങ്ങനെ മനുഷ്യന്റെ ജീവന്‍ രക്ഷിക്കാനുള്ള വഴിയായും മാറുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW