-->
കുവൈത്ത്‌സിറ്റി: കൊല്ലം ഓച്ചിറ സ്വദേശി കുവൈത്തില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. കുവൈറ്റില്‍ ഓയില്‍ കമ്പനിയില്‍ ഫയര്‍ ഫൈറ്റിങ്ങ് ഡിപ്പാര്‍ട്‌മെന്റില്‍ സീനിയര്‍ ടെക്‌നീഷന്‍ ആയിരുന്നു ജയകുമാര്‍ ഹരിദാസ് (50 )ആണ് മരണമടഞ്ഞത്.ജോലി സ്ഥലത്ത് വെച്ച് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടി ക്രമങ്ങള്‍ കമ്പനി അധികൃതര്‍ ആരംഭിച്ചു.
ഭാര്യ :സുഷമ.മക്കള്‍ : ശ്രീജ, ശ്രീലക്ഷ്മി