Friday, March 13, 2026 Last Updated 9 Min 39 Sec ago English Edition
Todays E paper
Ads by Google
Thursday 12 Feb 2026 12.40 PM

കട്ടിളപ്പാളികേസില്‍ കെ.എസ്.ബൈജുവിന് ജാമ്യം ; ദ്വാരപാലക ശില്പ കേസിലെ റിമാന്‍ഡില്‍

uploads/news/2026/02/825146/ks-baiju.jpg

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവാഭരണം മുന്‍ കമ്മീഷണര്‍ കെ എസ് ബൈജുവിന് സ്വാഭാവിക ജാമ്യം. പക്ഷേ അദ്ദേഹം ജയിലില്‍ തുടരേണ്ടി വരും. കട്ടിളപാളി കേസിലാണ് വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചത്. ദ്വാരപാലക ശില്പ കേസിലെ റിമാന്‍ഡ് തുടരുകയാണ്. വിജിലന്‍സ് കോടതിയുടേതാണ് നടപടി. കേസില്‍ കെ പി ശങ്കരദാസിനെ വീണ്ടും 14 ദിവസത്തേയ്ക്ക് റിമാന്റും ചെയ്തു.

ദേവസ്വം ബോര്‍ഡ് മുന്‍ അംഗമായ കെ.പി. ശങ്കരദാസിശന ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ കോടതിയില്‍ നേരിട്ട് ഹാജരാക്കിയിരുന്നില്ല. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ശാസ്ത്രീയ പരിശോധനയ്ക്കുള്ള സാമ്പിള്‍ ശേഖരണം എസ്‌ഐടി ഇന്ന് തുടങ്ങും. സന്നിധാനത്ത് എത്തിയായിരിക്കും സാമ്പിള്‍ എടുക്കുക. വൈകുന്നേരം എസ്‌ഐടി ഉദ്യോഗസ്ഥര്‍ സന്നിധാനത്തെത്തും. എക്സ്‌റേ ഫ്ളൂറോസീന്‍സ് സ്പെക്ട്രോസ്‌കോപ്പി, ഐസിപി എംഎസ്, ഒഇഎസ് പരിശോധനകള്‍ക്ക് വേണ്ടിയാണ് സാമ്പിളുകള്‍ ശേഖരിക്കുന്നത്.

സ്വര്‍ണം പൂശിയ പാളികളില്‍ നിന്നും മറ്റ് ഉരുപ്പടികളില്‍ നിന്നുമായി സാമ്പിള്‍ ശേഖരിക്കുന്ന പ്രക്രിയ മൂന്ന് ദിവസത്തോളം നീളാനാണ് സാധ്യത. എസ്‌ഐടിയോടൊപ്പം ലീഗല്‍ മെട്രോളജി ഗോള്‍ഡ് അസ്സെസ്‌മെന്റ് വിഭാഗവും പരിശോധനയ്‌ക്കെത്തും. ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്റര്‍, ജംഷഡ്പുരിലെ നാഷണല്‍ മെറ്റല്ലര്‍ജിക്കല്‍ ലബോറട്ടറി, ഹൈദരാബാദിലെ ഡിഫന്‍സ് മെറ്റല്ലര്‍ജിക്കല്‍ റിസര്‍ച്ച് ലബോറട്ടറി എന്നിവിടങ്ങളാണ് പരിശോധനയ്ക്കായി പരിഗണനയിലുള്ളത്. ഈ മാസം 19 നായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം വരിക.

Ads by Google
Ads by Google
TRENDING NOW