Friday, March 13, 2026 Last Updated 21 Min 42 Sec ago English Edition
Todays E paper
Ads by Google
Thursday 12 Feb 2026 10.41 AM

രാഹുല്‍മാങ്കൂട്ടത്തിലിന് ഉപാധികളോടെ മുന്‍കൂര്‍ജാമ്യം ; മൊബൈല്‍ഫോണ്‍ കൈമാറണമെന്നും കോടതി

uploads/news/2026/02/825141/rahul-123.jpg

കൊച്ചി: ബലാത്സംഗം ചെയ്‌തെന്നും ഗര്‍ഭഛിദ്രം നടത്തിയെന്നുമുള്ള ആരോപണം ഉയര്‍ന്ന ആദ്യത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ഹൈക്കോടതി ജാമ്യം നല്‍കി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ജാമ്യം നിഷേധിച്ചതിന് എതിരേയാണ് രാഹുല്‍ ഹൈക്കോടതിയില്‍ എത്തിയത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം നല്‍കിയിരിക്കുന്നത്.

കേസ് രാഷ്ട്രീയപ്രേരിതമാശണന്നും ഗര്‍ഭഛിദ്രം നടത്തിയതിനു തെളിവല്ലെന്നുമുള്ള രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. അതേസമയം അന്വേഷണത്തില്‍ ഇടപെടരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണസംഘത്തിന്റെ മുന്നില്‍ ഹാജരാകണം കേസിലെ തെളിവുകള്‍ നശിപ്പിക്കരുത്, മൊബൈല്‍ഫോണ്‍ ഹാജരാക്കണം തുടങ്ങിയവയാണ് നിബന്ധനകള്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ ബലാത്സംഗം നടത്തിയെന്നും മൊബൈല്‍ഫോണില്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ചെന്നുമുള്ള ആരോപണം കേസില്‍ നിര്‍ണ്ണായകമായിരുന്നു. ഈ ഫോണാണ് ഹാജരാക്കേണ്ടി വന്നിരിക്കുന്നത്. കേസില്‍ തങ്ങളുടെ ചാറ്റും അതിലെ വീഡിയോകളും രാഹുല്‍ നശിപ്പിച്ചേക്കാന്‍ സാധ്യതയുണ്ടെന്നും പറഞ്ഞിരുന്നു.

രാഹുല്‍ പിടിപാടുള്ള വ്യക്തിയാണെന്നും തെളിവുകള്‍ നശിപ്പിക്കാന്‍ ഇടപെടുമെന്നും കേസ് തേച്ചുമായ്ച്ചു കളയുമെന്നുമായിരുന്നു ആദ്യത്തെ ലൈംഗികാപവാദകേസില്‍ അതിജീവിത പോലീസിനോട് പറഞ്ഞത്. തനിക്ക് നേരെ സൈബര്‍ ആക്രമണം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ആദ്യത്തെ ലൈംഗികാപവാദ കേസില്‍ അതിജീവിത പോലീസിന് നല്‍കിയിട്ടുള്ള പരാതിയില്‍ പറഞ്ഞിരുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW