Wednesday, March 11, 2026 Last Updated 16 Min 24 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Feb 2026 01.05 PM

ഫോക്കസ് ഇന്റർനാഷണൽ ഖത്തർ റീജ്യന് പുതിയ നേതൃത്വം

uploads/news/2026/02/824797/pravasi-news.jpg

ദോഹ: 2026 -2027കാലയളവിലേക്കുള്ള ഫോക്കസ് ഇന്റർനാഷണൽ ഖത്തർ റീജ്യന് പുതിയ നേതൃത്വം നിലവിൽ വന്നു. സഫീറുസ്സലാം പി (ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ), ഡോ .റസീൽ മൊയ്തീൻ ( ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ), മുഹമ്മദ്‌ ആഷിക് ( ചീഫ് ഫിനാൻസ് ഓഫീസർ), അമീനുറഹ്മാൻ അബ്‌ദുസ്സലാം ( ഡെപ്യൂട്ടി സിഇഒ ), അൻസബ് ടി പി ( അഡ്മിൻ മാനേജർ) എന്നിവരാണ് മുഖ്യ ഭാരവാഹികൾ.എഞ്ചിനീയറിങ് ബിരുദധാരിയായ സഫീറുസ്സലാം ഫൈവ് പോയിന്റ് എന്റർടൈന്മെന്റ് കമ്പിനിയുടെ ഡയറക്ടറായി സേവനമനുഷ്‌ടിക്കുന്നു, കഴിഞ്ഞ 14 വർഷക്കാലമായി ഖത്തറിൽ ഉള്ള അദ്ദേഹം മികച്ച ഒരു സംഘാടകനും ഖത്തറിലെ സാമൂഹിക-സാംസ്‌കാരിക മേഖലയിലെ ചിരപരിചിതനും ആണ്. വെറ്ററിനറി സയൻസിൽ ബിരുദാനന്ത ബിരുദധാരിയായ ഡോ. റസീൽ ദോഹ ഫാൽക്കൻ ക്ലിനിക്കിൽ സീനിയർ കൺസൾട്ടന്റും വെറ്ററിനറി വിഭാഗം ഡയരക്ടറുമായി ജോലി ചെയ്യുന്നു. വിദ്യാഭ്യാസ സാമൂഹിക മേഖലകളിൽ സ്ഥിര സാന്നിധ്യമായ അദ്ദേഹം മികച്ച സംഘാടകൻ കൂടിയാണ്. കേരള യൂണിവേഴ്സ്‌റ്റിയിൽ നിന്ന് എഞ്ചിനീയറിംഗ് പൂർത്തിയാക്കിയ മുഹമ്മദ്‌ ആഷിക് പ്രൈവറ്റ് മേഖലയിൽ സീനിയർ ഇഎൽവി എൻജിനീയർ ആയി സേവനം അനുഷ്ഠിക്കുന്നതോടൊപ്പം തന്നെ മികച്ച സംഘാടന മികവുള്ള വ്യക്തി കൂടിയാണ്.സഹ ഭാരവാഹികളായി ഹാഫിസ് ഷബീർ ( സോഷ്യൽ വെൽഫെയർ മാനേജർ), ഫഹ്‌സിർ റഹ്മാൻ ( എച് ആർ മാനേജർ), മുഹമ്മദ് ഷഫീഖ് (മാർക്കറ്റിംഗ് മാനേജർ), റഷീഖ്‌ ബക്കർ ( ഇവെന്റ്സ് മാനേജർ ), ത്വാഹാ മുഹമ്മദ് ( അഡ്മിൻ കോർഡിനേറ്റർ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. പത്തു പ്രധാന ഭാരവാഹികളടങ്ങുന്ന സെക്രട്ടേറിയേറ്റും മുപ്പത്തി മൂന്ന് പേരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മറ്റിയുമായിരിക്കും ഈ വരുന്ന രണ്ട് വർഷക്കാലത്തേക്ക് സംഘടനക്ക് നേതൃത്വം നൽകുക.തുമാമ ഫോക്കസ് ആസ്ഥാനത്ത് വെച്ച് നടന്ന തിരഞ്ഞെടുപ്പ് അസ്‌കർ റഹ്മാൻ, ഹമദ് ബിൻ സിദ്ധിഖ് എന്നിവർ നിയന്ത്രിച്ചു. അബ്‌ദുൽ കരീം ആക്കോട് മുഖ്യ പ്രഭാഷണം നടത്തി.

ഷഫീക്ക് അറക്കൽ

Ads by Google
Ads by Google
TRENDING NOW