-->
കുവൈത്ത്‌സിറ്റി: കോഴിക്കോട് ജില്ലാ എന്‍.ആര്‍.ഐ അസോസിയേഷന്‍ (കെ.ഡി.എന്‍.എ) മെഗാ പ്രോഗ്രാം 'മലബാര്‍ മഹോത്സവം -2026' ഫെബ്രുവരി 13 വെള്ളിയാഴ്ച 2 മണിക്ക് മൈലാഞ്ചി മത്സരത്തോടെ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂള്‍ ഓപ്പണ്‍ ഗ്രൗണ്ടിലാണ് 'കോഴിക്കോട്ടങ്ങാടി' ഒരുക്കിയിരിക്കുന്നത്.പ്രശസ്ത നടനും നിര്‍മാതാവുമായ ഹരീഷ് പേരടിയാണ് മലബാര്‍ മഹോത്സവം ഉത്ഘാടനം ചെയ്യുന്നത്.
ജാതി-മത വര്‍ഗ-രാഷ്ട്രീയ ചിന്തകള്‍ക്ക് അധീതമായി കുവൈറ്റിലെ സാമൂഹ്യ സാംസ്‌കാരിക കലാ രംഗത്ത് 15 വര്‍ഷത്തിലധികമായി പ്രവര്‍ത്തിച്ചുവരുന്ന സാധാരണക്ക്കാരുടെ കൂട്ടായ്മയാണ് കോഴിക്കോട് ജില്ലാ എന്‍.ആര്‍.ഐ അസോസിയേഷന്‍ (കെ.ഡി.എന്‍.എ).
പ്രവാസ ജീവിതത്തിലെ പിരിമുറുക്കങ്ങള്‍ക്കിടയില്‍ നാട്ടുകാരോടൊപ്പം ഒത്തുകൂടാനുള്ള ഒരു വേദിയാണ് കെ.ഡി.എന്‍.എ. കഴിഞ്ഞ വര്‍ഷങ്ങള്‍ക്കിടയില്‍ 10 ലധികം സഹോദരങ്ങള്‍ കുവൈത്തിലും നാട്ടിലുമായി സംഘടനക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. കെ.ഡി.എന്‍.എ യുടെ സാമൂഹ്യ സുരക്ഷാ പദ്ധതി പ്രകാരം മരണപ്പെട്ട അംഗങ്ങളുടെ കുടുംബങ്ങള്‍ക്ക് പ്രചാരണ കോലാഹലങ്ങളില്ലാതെ സഹായ ധനം നല്‍കി വരുന്നുണ്ട്. കൂടാതെ അപകടത്തില്‍ പെടുന്ന മെമ്പറുമാര്‍ക്കും സഹായങ്ങള്‍ നല്‍കി വരുന്നു. മെമ്പര്‍മാര്‍ അല്ലാത്തവരുടെയും നിരവധി അപേക്ഷകള്‍ സംഘടനക്ക് ലഭിക്കുമ്പോഴും സാധ്യമായ സഹായങ്ങള്‍ ചെയ്തു വരുന്നു. അംഗങ്ങളുടെ മക്കളില്‍ വിദ്യാഭ്യാസ രംഗത്തും കലാ രംഗത്തും മുന്നിട്ട് നില്‍ക്കുന്നവര്‍ക്ക് പ്രോത്സാഹനം നല്‍കി വരുന്നു. അംഗങ്ങളുടെ മെഡിക്കല്‍ സംബന്ധിച്ച വിഷയങ്ങള്‍ക്ക് സഹായം നല്‍കുന്നതിനായി കുവൈറ്റിലെ മെഡിക്കല്‍ രംഗത്ത് അറിയപ്പെടുന്ന പ്രഗത്ഭരുടെ നേതൃത്വത്തില്‍ ശക്തമായ ഒരു 'മെഡിക്കല്‍ വിങ്' പ്രവര്‍ത്തിച്ചുവരുന്നു. ഓണം - ഈദ് ആഘോഷങ്ങള്‍, ഇഫ്താര്‍ വിരുന്നുകള്‍, വിനോദ യാത്രകള്‍ തുടങ്ങിസാമൂഹികാഘോഷങ്ങളും സമൂഹത്തിലെ ഐക്യ ഊട്ടി ഉറപ്പിക്കുന്നതിനു ഉതകുന്ന നിരവധിയുള്ള പരിപാടികളും അവബോധ ക്ളാസ്സുകളും സംഘടന നടത്തിവരുന്നു.