Wednesday, March 11, 2026 Last Updated 46 Min 23 Sec ago English Edition
Todays E paper
Ads by Google
Friday 06 Feb 2026 12.12 PM

നാട്ടുപാട്ടിന്റെ ഈരടികളുമായി 'വാമൊഴിയാട്ടം 2026'; ഇന്റർ സ്കൂൾ നാടൻപാട്ട് മത്സരം ഇന്ന് ഐ സി സി അശോകഹാളിൽ

uploads/news/2026/02/824236/kanal-quatar.jpg

ദോഹ: നാടൻപാട്ടു കലാകാരന്മാരുടെ സംഘടനയായ കനൽ ഖത്തർ സംഘടിപ്പിക്കുന്ന ഇന്റർ സ്കൂൾ നാടൻപാട്ട് മത്സരവും പ്രതിഭാപുരസ്‌കാര സമർപ്പണവും "വാമൊഴിയാട്ടം 2026" ഇന്ന് ഐ സി സി അശോകഹാളിൽ നടക്കും.ഖത്തറിലെ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികളെ നാട്ടുപാട്ടുകളുടെ ലോകത്തേക്ക് പ്രചോദിപ്പിക്കുകയും പാരമ്പര്യഗാനങ്ങളെ പുതു തലമുറയെ പരിചയപെടുത്തുകയും ചെയ്യുന്നതിനായി കനൽ ഖത്തർ മൂന്നാമത് തവണയാണ് മത്സരമൊരുക്കുന്നത്. വൈകുന്നേരം 4 മണിമുതൽ ആരംഭിക്കുന്ന മത്സരങ്ങളുടെസമാപനവേദിയിൽ മൂന്നാമത് "കനൽ ഖത്തർ പ്രതിഭ പുരസ്കാരം", പ്രശസ്ത നാടൻപാട്ട് കലാകാരൻ റംഷി പട്ടുവത്തിന് നൽകും.ചടങ്ങിൽ മത്സരവിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും.പുരസ്കാര ജേതാവായ റംഷി പട്ടുവവും, കനൽ ഖത്തറിലെ കലാകാരന്മാരും ചേർന്ന് നാടൻപാട്ട് -സംഗീത വിരുന്ന് അവതരിപ്പിക്കും. പ്രവേശനം സൗജന്യമാണ്.

ഷഫീക്ക് അറക്കൽ

Ads by Google
Ads by Google
TRENDING NOW