Wednesday, March 11, 2026 Last Updated 10 Min 7 Sec ago English Edition
Todays E paper
Ads by Google
Friday 06 Feb 2026 11.51 AM

തിരുവല്ലയില്‍ കാപ്പാക്കേസ് പ്രതിയുടെ ഗുണ്ടാവിളയാട്ടം ; പട്ടാപ്പകല്‍ സ്ഥാപനത്തില്‍ കയറി ജീവനക്കാരിയെ പീഡിപ്പിച്ചു

uploads/news/2026/02/824231/arrested.gif

തിരുവല്ല: പട്ടാപ്പകല്‍ സ്ഥാപനത്തില്‍ കടന്ന് കാപ്പാക്കേസ് പ്രതിയുടെ ഗുണ്ടാവിളയാട്ടം. സ്ഥാപനത്തിലെ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ജീവനക്കാരികളെ ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു. തിരുവല്ലയിലെ ഒരു സ്പായില്‍ നടന്ന സംഭവത്തില്‍ പ്രതി സുബിന്‍ അലക്‌സാണ്ടറിനെയും കൂട്ടാളിയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗുണ്ടാപിരിവ് കൊടുക്കാതിരുന്നതിനാണ് അക്രമം.

ജനുവരി ഒന്നാം തീയതി പട്ടാപ്പകല്‍ 3.30 നായിരുന്നു അക്രമസംഭവം അരങ്ങേറിയത്. തിരുവല്ലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്പായിലേക്ക് ആറംഗ ഗുണ്ടാസംഘം കടന്നുവരികയും ഗുണ്ടാപിരിവ് ചോദിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ഒരു ജീവനക്കാരി അവിടേയ്ക്ക് കടന്നുവരുമ്പോള്‍ അവരെ ഗുണ്ട ലൈംഗികാതിക്രമത്തിന് ഇരയാക്കുകയുമായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പ്രതിയെ പോലീസ് പിടികൂടിയിട്ടുണ്ട്. സംഘത്തിലെ നാലുപേര്‍ക്കായി തെരച്ചിലിലാണ് പോലീസ്.

തിരുവല്ലയിലെ സ്ഥാപനങ്ങളില്‍ കാപ്പാകേസ് പ്രതിയായ സുബിന്റെ നേതൃത്വത്തിലുള്ള സംഘം ഗുണ്ടാപിരിവ് നടത്തുന്നത് പതിവാണെന്നാണ് പരാതി. 40,000 മുതല്‍ 50,000 രൂപ വരെയാണ് ഇയാള്‍ വാങ്ങുന്നത്. അക്രമം നടത്തുമെന്ന ഭയം കാരണം പലരും പരാതി നല്‍കാന്‍ മടിക്കുകയായിരുന്നു.

ഈ കേസിലും അക്രമത്തിന് ഇരയായ യുവതി ആദ്യം പരാതി നല്‍കാന്‍ കൂട്ടാക്കിയിരുന്നില്ല. എന്നാല്‍ പോലീസ് നല്‍കിയ ധൈര്യത്തില്‍ ഇവര്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് സുബിനെ അറസ്റ്റ് ചെയ്തു. സുബിന്‍ സ്ഥിരം ക്രിമിനല്‍കേസ് പ്രതിയാണ്. ഇയാള്‍ക്കെതിരേ അനേകം കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറയുന്നു. കേസില്‍ ഉന്നതപോലീസ് ഉദ്യോഗസ്ഥരും ഇടപെട്ടിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW