-->
ദോഹ: ഖത്തർ ദേശീയ കായിക ദിനാഘോഷത്തോടനുബന്ധിച്ച് പ്രവാസി മലയാളികളുടെ കായിക കൂട്ടായ്മയായ 'എക്സ്പാറ്റ്സ് സ്പോർട്ടീവ്' സംഘടിപ്പിക്കുന്ന കമ്മ്യൂണിറ്റി സ്പോർട്സ് മീറ്റ് 2026 ഫെബ്രുവരി 6 വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ആസ്പയർ സോൺ വാം അപ്പ് ട്രാക്ക് ആൻഡ് ഫീൽഡിൽ രാവിലെ 7 മണിക്ക് മത്സരങ്ങൾ ആരംഭിക്കും. ഇന്ത്യൻ സ്പോർട്സ് സെന്ററിന് (ISC) കീഴിൽ പ്രവർത്തിക്കുന്ന എക്സ്പാറ്റ്സ് സ്പോർട്ടീവ്, ഖത്തർ കായിക യുവജന മന്ത്രാലയത്തിന് കീഴിലുള്ള 'ക്യു.എസ്.എഫ്.എ' (QSFA) അംഗീകാരത്തോടെയാണ് കായികമേള സംഘടിപ്പിക്കുന്നത്.
വിവിധ ടീമുകളിലായി ഏകദേശം 750 കായിക താരങ്ങളാണ് മത്സരങ്ങളിൽ മാറ്റുരയ്ക്കുന്നത്. 100, 200, 800, 1500 മീറ്റർ ഓട്ടം, റിലേ, ലോംഗ് ജമ്പ്, ഹൈ ജമ്പ്, ഷോട്ട്പുട്ട്, പഞ്ചഗുസ്തി, വടംവലി, ഷൂട്ടൗട്ട്, ക്രിക്കറ്റ് ബൗളിംഗ് തുടങ്ങി 37 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക. അന്താരാഷ്ട്ര മാസ്റ്റേഴ്സ് ടൂർണമെന്റുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച പ്രമുഖ താരങ്ങളും മത്സരത്തിൽ അണിനിരക്കും. പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രായത്തിന്റെ അടിസ്ഥാനത്തിൽ വിവിധ കാറ്റഗറികളായി തിരിച്ചാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. വിജയികൾക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും ചാമ്പ്യൻ ടീമിന് ട്രോഫിയും സമ്മാനിക്കും.
ഇന്ത്യയുടെയും ഖത്തറിന്റെയും സാംസ്കാരിക വൈവിധ്യം വിളിച്ചോതുന്ന മാർച്ച് പാസ്റ്റ് മേളയുടെ പ്രധാന ആകർഷണമായിരിക്കും. വൈകുന്നേരം 3:30-ന് ആരംഭിക്കുന്ന മാർച്ച് പാസ്റ്റിൽ ചെണ്ടമേളം, ആയോധന കലകൾ, ഒപ്പന, കോൽക്കളി, നൃത്തങ്ങൾ തുടങ്ങിയ തനത് കലാരൂപങ്ങൾ അണിനിരക്കും. മികച്ച പ്രകടനം കാഴ്ചവെക്കുന്ന ടീമുകൾക്ക് ക്യാഷ് അവാർഡ് നൽകും. പ്രവാസികളുടെ കായികക്ഷമത വർദ്ധിപ്പിക്കുകയും ആരോഗ്യകരമായ ഒരു സമൂഹം കെട്ടിപ്പടുക്കുകയും ചെയ്യുക എന്നതാണ് ഈ മേളയുടെ ലക്ഷ്യമെന്ന് സംഘാടകർപറഞ്ഞു. അൽ അജ്ജാജ് ലിമിറ്റഡ് കമ്പനിയാണ് മുഖ്യ പ്രായോജകർ. ഓട്ടോ ഫാസ്റ്റ് ട്രാക്ക്, റിയാദ മെഡിക്കൽ സെന്റർ എന്നിവരാണ് സഹപ്രായോജകർഉദ്ഘാടന-സമാപന ചടങ്ങുകളിൽ ഖത്തർ കായിക-ആരോഗ്യ മന്ത്രാലയങ്ങളിലെ പ്രതിനിധികൾ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ, വിവിധ അപ്പക്സ് ബോഡി ഭാരവാഹികൾ തുടങ്ങിയവർപങ്കെടുക്കുമെന്നുംഭാരവാഹികൾ പറഞ്ഞു.ചടങ്ങിൽ സംഘാടകരും പ്രായോജകരും ചേർന്ന്എക്സ്പാറ്റ്സ് സ്പോർട്ടീവ് കമ്മ്യൂണിറ്റി സ്പോർട്സ് മീറ്റിന്റെ ജേഴ്സി പ്രകാശനം ചെയ്തു. ദോഹയിൽ നടന്ന വാർത്താ സമ്മേളനത്തിൽകമ്മ്യൂണിറ്റി സ്പോര്‍ട്സ് മീറ്റ് രക്ഷാധികാരി
ആർ. ചന്ദ്രമോഹൻ, എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ്പ്രസിഡണ്ട്അബ്ദുല്‍ ഗഫൂര്‍ എ.ആര്‍,കമ്മ്യൂണിറ്റി സ്പോര്‍ട്സ് മീറ്റ്ജനറല്‍ കണ്‍വീനര്‍അഹമ്മദ് ഷാഫി,കമ്മ്യൂണിറ്റി സ്പോര്‍ട്സ് മീറ്റ്കൺ വീനർറഹീം വേങ്ങേരി,അല്‍ അജ്ജാജ് ലിമിറ്റഡ് കമ്പനി സി.ഇ.ഒ എഞ്ചിനിയർ ഫൈസൽ കുന്നത്ത്, ഓട്ടോ ഫാസ്റ്റ് ട്രാക്ക്ജനറല്‍ മാനേജര്‍ഷിയാസ് കൊട്ടാരം, റിയാദ മെഡിക്കല്‍ സെന്റര്‍മാര്‍ക്കറ്റിംഗ് മാനേജര്‍ അല്‍താഫ് ഖാന്‍എന്നിവർ പങ്കെടുത്തു.
ഷഫീക്ക് അറക്കൽ