-->
സംഗീത സംവിധായകന്‍ എസ്.പി വെങ്കിടേഷിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി സംവിധായകന്‍ പ്രിയദര്‍ശന്‍. ' കാലാതീതമായ മനോഹര ഗാനങ്ങള്‍ ഒരുക്കിത്തന്ന പ്രിയപ്പെട്ട എസ്.പി വെങ്കടേഷിന് വേദനയോടെ ആദരാഞ്ജലികള്‍', പ്രിയദര്‍ശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ചെന്നൈയിലെ വീട്ടില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു എസ്.പിവെങ്കിടേഷിന്റെ മരണം. 150ല്‍ അധികം മലയാള ചലച്ചിത്രങ്ങള്‍ക്കാണ് അദ്ദേഹം ഈണം നല്‍കിയത്. തൊണ്ണൂറുകളില്‍ മലയാള സിനിമയിലെ സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം.