Wednesday, March 11, 2026 Last Updated 26 Min 26 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Feb 2026 09.50 AM

മെസേജ് നോക്കിയതേയില്ല, നമ്പറും ബ്‌ളോക്ക് ചെയ്തു ; കാമുകനെ താമസസ്ഥലത്ത് ചെന്ന് യുവതി കുത്തിക്കൊന്നു

uploads/news/2026/02/823810/roshni.gif

ബിലാസ്പൂര്‍: മൊബൈല്‍ ഫോണില്‍ ബ്ലോക്ക് ചെയ്ത 25 കാരനായ കാമുകനെ 22 കാരിയായ കാമുകി താമസസ്ഥലത്ത് ചെന്ന് കുത്തിക്കൊലപ്പെടുത്തി. ഛത്തീസ്ഗഢിലെ ബിലാസ്പൂരില്‍ ചൊവ്വാഴ്ച്ച ഉച്ചയോടെയുണ്ടായ സംഭവത്തില്‍ കാംത പ്രസാദ് സൂര്യവംശി എന്ന യുവാവാണ് കൊല്ലപ്പെട്ടത്. റോഷ്നി സൂര്യവംശി എന്ന യുവതിയാണ് അറസ്റ്റിലായിരിക്കുന്നത്.

ബ്‌ളോക്ക് ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിലായിരുന്നു കൊലപാതകം. ഹോട്ടല്‍ജീവനക്കാാരനായ കാംത പ്രസാദ് ആറുമാസം മുന്‍പ് ഇന്‍സ്റ്റഗ്രാമിലൂടെയാണ് റോഷ്‌നിയെ പരിചയപ്പെട്ടത്. പിന്നീട് പ്രണയത്തിലായി. എന്നാല്‍ പിന്നീട് കാംത റോഷ്നിയുടെ ഫോണ്‍ കോളുകളും മെസേജുകളും അവഗണിക്കാന്‍ തുടങ്ങിയതാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്.

രണ്ടുദിവസം മുന്‍പ് ഇയാള്‍ യുവതിയുടെ നമ്പര്‍ ഇയാള്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തതോടെ കാംത മറ്റേതെങ്കിലും യുവതിയുമായി അടുത്തിരിക്കാമെന്ന് റോഷ്‌നി സംശയിച്ചു. തുടര്‍ന്ന് കത്തിയുമായി യുവാവിന്റെ താമസസ്ഥലമായ വാടക വീട്ടിലേക്ക് യുവതി എത്തുകയായിരുന്നു. വാതില്‍ തുറന്നയുടന്‍ യുവതി കാമുകന്റെ മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടു. തരാനാവില്ലെന്ന് യുവാവ് പറഞ്ഞതോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പ്രകോപിതയായ യുവതി യുവാവിന്റെ നെഞ്ചില്‍ കുത്തിവീഴ്ത്തുകയായിരുന്നു.

ശബ്ദം കേട്ട് കാംതയുടെ കൂടെ താമസിക്കുന്ന സുഹൃത്ത് എത്തിയപ്പോഴാണ് യുവാവ് കുത്തേറ്റ് നിലത്തുവീണ് കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. യുവാവിനെ ഭയപ്പെടുത്താന്‍ മാത്രമാണ് കത്തി കയ്യില്‍ കരുതിയതെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. കാംത പ്രസാദിന്റൈ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു.

സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. യുവതിയെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ബിജെപി നേതാവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ രാജേഷ് സൂര്യവംശിയുടെ സഹോദരീപുത്രനാണ് കൊല്ലപ്പെട്ട കാംത പ്രസാദ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW