-->
എറണാകുളം കീഴില്ലത്ത് ഭർത്താവ് ഭാര്യയെ ഷോൾ മുറുക്കി കൊലപ്പെടുത്തി. വഴക്കിനിടെ കഴുത്തിൽ ഷോൾ മുറുക്കി കൊല്ലുകയായിരുന്നു. കീഴില്ലം സ്വദേശിനി ജിബിമോൾ ആണ് മരിച്ചത്.
ഇന്ന് 12:30 യോടെയാണ് സംഭവം. ഭാര്യയുടെ കഴുത്തിൽ കിടന്ന ഷോളെടുത്ത് ഭർത്താവ് ഹോട്ടലിൽ വച്ച് ഇവരെ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് അമ്മയ്ക്ക് അനക്കമില്ലാത്ത നിലയയില്‍ മകനാണ് ജിബിയെ കണ്ടെത്തിയത് . ഉടന്‍ നാട്ടുകാര്‍ ചേര്‍ന്ന് മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല .
ആഴ്ചകളായി ശാരീരിക ബുദ്ധിമുട്ടുകളില്‍ ചികിത്സയിലായിരുന്ന പ്രതി ലൈജു ഇന്നലെയാണ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായി വീട്ടിലെത്തിയത് .
കൊലപാതകത്തിന് ശേഷം കടന്നു കളഞ്ഞ ലൈജുവിെന്റ വാഹനം അപകടത്തില്‍പ്പെട്ട് ഇയാള്‍ ഗുരുതരാവസ്ഥയിലാണ് .