Friday, March 13, 2026 Last Updated 2 Min 20 Sec ago English Edition
Todays E paper
Ads by Google
Sunday 01 Mar 2026 05.48 PM

സൗദിയിൽ ഇന്ത്യക്കാരായ ദമ്പതികൾ കുത്തേറ്റു മരിച്ചു; കൗമാരക്കാരനായ ഏക മകൻ ജീവനൊടുക്കിയ നിലയിൽ

കൗമാരക്കാരനായ ഏക മകനെ മറ്റൊരു കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിലും കണ്ടെത്തി. 12ാം ക്ലാസ് വിദ്യാർഥിയാണ് മകൻ.
saudi arabia, murder

ആന്ധ്രാപ്രദേശിലെ രാജമഹേന്ദ്രി സ്വദേശികളായ ദമ്പതികളെ റിയാദിലെ ഫ്ലാറ്റിൽ കുുത്തേറ്റു് മരിച്ച നിലയിൽ കണ്ടെത്തി. കൗമാരക്കാരനായ ഏക മകനെ മറ്റൊരു കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിലും കണ്ടെത്തി. 12ാം ക്ലാസ് വിദ്യാർഥിയാണ് മകൻ.

ഈ കുടുംബം റിയാദ് നഗരത്തിലെ ഹാരയിലാണ് ദീർഘകാലമായി താമസിക്കുന്നത്. വ്യാഴാഴ്ച രാത്രിയിലാണ് ദാരുണമായ സംഭവം നടന്നതെന്നാണ് പുറത്തുവരുന്ന വിവരം. പ്രഭാകർ ഗാലി രവി, ഭാര്യ ശ്രീദേവി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഏക മകൻ ഇസ്ര ആകുലസ് (15) മറ്റൊരു സ്ഥലത്തെ കെട്ടിടത്തിൽ നിന്ന് ചാടി ജീവിതം അവസാനിപ്പിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.

ഇസ്ര ആകുലസ് റിയാദിലെ ഒരു ഇന്ത്യൻ സ്കൂളിലെ 12-ാം ക്ലാസ് വിദ്യാർഥിയാണ് . കൊല്ലപ്പെട്ട പ്രഭാകർ ഗാലി രവി റിയാദിലെ ഒരു കമ്പനിയിൽ സോഫ്റ്റ്‌വെയർ എൻജിനീയറാണ്. ഭാര്യ ശ്രീദേവി ഇന്ത്യൻ സ്കൂളിലെ അധ്യാപികയാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW