-->
കൊച്ചി: രണ്ട് കൊല്ലം മുമ്പ് കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ അടിഞ്ഞ തിമിംഗില അസ്ഥികൂടം കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തില്‍ (സി.എം.എഫ്.ആര്‍.ഐ) പ്രദര്‍ശിപ്പിച്ചു. കടല്‍ ഭീമനായി അറിയപ്പെടുന്ന െ്രെബഡ്‌സ് തിമിംഗിലത്തിന്റെ 14 മീറ്റര്‍ നീളമുള്ള അസ്ഥികൂടമാണ് ഏകദിന ഓപണ്‍ഹൗസില്‍ പൊതുജനങ്ങള്‍ക്ക് കാണാന്‍ അവസരമൊരുക്കിയത്.
വന്യവനംജീവി വകുപ്പിന്റെ കൈവശമായിരുന്ന തിമിംഗിലത്തിന്റെ അവശിഷ്ടം പിന്നീട് സി.എം.എഫ്.ആര്‍.ഐയ്ക്ക് കൈമാറി. വിവിധ ഭാഗങ്ങളായി സൂക്ഷിച്ചിരുന്ന അസ്ഥികൂടം കൂട്ടിയോജിപ്പിച്ചാണ് മെഗാഫ്യൂണ മ്യൂസിയത്തില്‍ വച്ചിരിക്കുന്നത്. മ്യൂസിയം ഏതാനും മാസങ്ങള്‍ക്കകം പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങും. സി.എം.എഫ്.ആര്‍.ഐ സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായാണ് ഓപ്പണ്‍ ഹൗസ് സംഘടിപ്പിച്ചത്. നേവല്‍ ഫിസിക്കല്‍ ആന്‍ഡ് ഓഷ്യനോഗ്രാഫിക് ലബോറട്ടറി ഡയറക്ടര്‍ ഡോ.ദുവ്വൂരി ശേഷാഗിരി ഉദ്ഘാടനം ചെയ്തു. സി.എം.എഫ്.ആര്‍.ഐ ഡയറക്ടര്‍ ഡോ.ഗ്രിന്‍സണ്‍ ജോര്‍ജ് അദ്ധ്യക്ഷനായി.