-->
വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചൈനയിലെ ഡാലിയന്‍ സുനാസിയ ഓഷന്‍ വേള്‍ഡില്‍ നിന്നുള്ള രസകരമായ ഒരു വീഡിയോയാണ് നെറ്റീസണ്‍സിന്റെ ശ്രദ്ധ തിരിച്ചിരിക്കുന്നത്. ഒരു ബെലൂഗ തിമിംഗലമാണ് ഈ വീഡിയോയിലെ താരം. ബെലൂഗയുടെ രസകരമായ ഇടപെടല്‍ കാണിക്കുന്ന വീഡിയോ അതിവേഗത്തിലാണ് സോഷ്യല്‍ മീഡിയയില്‍ ആളുകളെ ആകര്‍ഷിച്ചിരിക്കുന്നത്. പുകവലിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണല്ലേ? അത് ബെലൂഗ തിമിംഗലത്തിനും അറിയാം എന്നാണ് ഈ വീഡിയോ കാണുമ്പോള്‍ തോന്നുക. സിഗരറ്റ് വലിച്ചുകൊണ്ട് നിന്ന ഒരാളുടെ സിഗരറ്റ് ഒരു തിമിംഗലം വെള്ളമൊഴിച്ച് കെടുത്തുന്നതാണ് വീഡിയോയില്‍ കാണുന്നത്.
ഇത് പുകവലി നിരോധന മേഖലയാണ്. എന്നിട്ടും ഒരാള്‍ ഇവിടെ നിന്നും പുകവലിക്കുന്നതാണ് കാണുന്നത്. ഇയാള്‍, ഒരു വെളുത്ത പ്ലാസ്റ്റിക് ബാഗുമായി ആ ബെലൂഗ പൂളിന് പുറം തിരിഞ്ഞു നിന്ന് ഒരു സിഗരറ്റ് കത്തിക്കുന്നത് കാണാം. പെട്ടെന്ന് തന്നെ ഒരു ജീവനക്കാരി ഇവിടെ എത്തുകയും അയാളെ തടയാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍, ഇയാള്‍ അപ്പോഴും സിഗരറ്റ് കളയാതെ അത് വലിക്കാനുള്ള തീരുമാനത്തില്‍ തന്നെ ആയിരുന്നു. എന്നാല്‍, സിഗരറ്റ് ചുണ്ടില്‍ വച്ചതോടെ സമീപത്തുണ്ടായിരുന്ന ഒരു ബെലൂഗ തിമിംഗലം പെട്ടെന്ന് ചാടിപ്പൊങ്ങി വരികയും പൂളില്‍ നിന്നും വെള്ളമെടുത്ത് ഇയാള്‍ക്ക് മേലേക്ക് ഒഴിക്കുകയും ചെയ്യുകയായിരുന്നു. സിഗരറ്റ് കെട്ടുപോവുകയും സിഗരറ്റ് വലിച്ചുകൊണ്ടിരുന്ന മനുഷ്യന്‍ ഞെട്ടിപ്പോവുകയും ചെയ്യുന്നതും വീഡിയോയില്‍ കാണാം.
വൈറലായ വീഡിയോയ്ക്ക് നിരവധിപ്പേരാണ് കമന്റുകള്‍ നല്‍കിയത്. 'വളരെ ലളിതമായ നിര്‍ദ്ദേശങ്ങള്‍ പോലും പാലിക്കാന്‍ കഴിയാത്തതിനാല്‍ ഒരു തിമിംഗലം നിങ്ങളെ അച്ചടക്കം പഠിപ്പിക്കുന്നതിനെ കുറിച്ച് ആലോചിച്ചു നോക്കൂ. നാണക്കേടുണ്ടാക്കുന്ന പെരുമാറ്റം, കൃത്യമായ തിരുത്തല്‍, ഇത് എന്റെ വീട്ടില്‍ നടക്കില്ല എന്നാണ് തിമിംഗലം പറയുന്നത്' എന്നാണ് ഒരാള്‍ കമന്റ് നല്‍കിയത്. തിമിംഗലത്തിന് വരെ ഇക്കാര്യത്തില്‍ ബോധമുണ്ട് എന്നായിരുന്നു മറ്റ് ചിലരുടെ കമന്റുകള്‍. അതേസമയം, ഇത് എഐ ആണോ എന്നാണ് മറ്റ് പലരുടേയും സംശയം.
At Dalian Ocean World大连圣亚海洋世界, a man ignored staff warnings and kept smoking. Right then, a beluga whale from behind sprayed a water jet—bullseye!—putting out his cigarette in the coolest way possible. pic.twitter.com/0RC1rsE8Bk— China in Pictures (@tongbingxue) December 7, 2025