Friday, March 13, 2026 Last Updated 10 Min 22 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Feb 2026 01.42 PM

ഇന്ത്യക്കാരനുമായുള്ള ഓണ്‍ലൈന്‍ പ്രണയം വിവാഹത്തിലെത്തി, ഇന്ന് പെരുവഴിയില്‍: ദുരനുഭവം പങ്കിട്ട് റഷ്യന്‍ യുവതി

russian, woman, indian, husband, cruelty

ഇന്ത്യക്കാര്‍ വിദേശികളായിട്ടുള്ളവരെ വിവാഹം കഴിക്കുന്നത് അത്ര പുതുമയുള്ള കാര്യമല്ല. എന്നാല്‍ ഇന്ത്യക്കാരനായ ഭര്‍ത്താവ് തന്നെ വഞ്ചിച്ചതിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് ഒരു റഷ്യന്‍ യുവതി. 'ഒള്‍ക' എന്ന യുവതിയാണ് തന്റെ ദുരവസ്ഥ പങ്കുവെച്ചത്. പ്രണയവും സാമ്പത്തിക സുരക്ഷയും നഷ്ടപ്പെട്ടുവെന്നും ഇപ്പോള്‍ റഷ്യയിലേക്ക് തിരിച്ചുപോകാന്‍ പറ്റാത്ത അവസ്ഥയാണെന്നും യുവതി പറയുന്നു. തന്നെ പ്രണയിച്ച് വിവാഹം ചെയ്തശേഷം ഇന്ത്യയിലേക്ക് വരികയും ഒടുവില്‍ ഭര്‍ത്താവ് ഉപേക്ഷിച്ച് കടന്നുകളയുകയുമായിരുന്നെന്ന് ഒള്‍ക പറയുന്നു.

നിയമക്കുരുക്കുകളുള്ളതിനാല്‍ റഷ്യയിലേക്ക് മടങ്ങാനാവുന്നില്ലെന്നും അവര്‍ വ്യക്തമാക്കുന്നു. 'സോഷ്യല്‍ മീഡിയ വഴിയാണ് ഇന്ത്യക്കാരനായ യുവാവിനെ പരിചയപ്പെട്ടത്. ആദ്യ കൂടിക്കാഴ്ച്ചയ്ക്കായി ഇന്ത്യയിലേക്ക് വന്നു. ആ സമയത്ത് പരിചയം പ്രണയമായി വളര്‍ന്നിരുന്നു. തന്റെ കുടുംബത്തിലുള്ളവര്‍ വളരെ യാഥാസ്ഥിതികരാണെന്ന് അയാള്‍ എപ്പോഴും പറയും. പിന്നീട് അയാളുടെ കുടുംബത്തോട് പൊരുത്തപ്പെട്ടു. വര്‍ഷങ്ങളോളം ഡേറ്റിങ് ചെയ്തു. അഞ്ച് വര്‍ഷത്തിനുശേഷം മധ്യപ്രദേശിലെ ഓര്‍ച്ച എന്ന സ്ഥലത്തുവെച്ച് ഞങ്ങള്‍ വിവാഹിതരായി.

എന്നാല്‍ അതിനുശേഷം അയാളുടെ സ്വഭാവം മാറി. സ്വയം ഉപദ്രവിക്കുന്ന സ്വഭാവം അയാള്‍ക്കുണ്ടെന്നും സാമ്പത്തികമായി ഒരുപാട് ബാധ്യതകളുള്ള കാര്യം മറച്ചുവെച്ചാണ് വിവാഹം ചെയ്‌തെന്നും ഞാന്‍ മനസിലാക്കി. അയാള്‍ക്ക് ഒട്ടും സ്ഥിരത യുണ്ടായിരുന്നില്ല. പ്രവചനാതീതമായ കാവമായിരുന്നു. അയാള്‍ എന്നോട് അകലം കാണിക്കാന്‍ തുടങ്ങി. 2024ല്‍ ഭോപ്പാലിലേക്ക് പോകുകയാണെന്ന് പറഞ്ഞ് അയാള്‍ പോയി. പിന്നീട് തിരിച്ചുവന്നില്ല. ഞാന്‍ ഫോണ്‍ വിളിച്ചിട്ടും എടുത്തില്ല

ഒടുവില്‍ അയാളെ കാണാനില്ല എന്ന് പറഞ്ഞ് ഞാന്‍ പോലീസില്‍ പരാതി നല്‍കി. വളരെ പരിഭ്രാന്തിയോടെയാണ് ആറ് മാസം ഞാന്‍ ജീവിച്ചത്. ടൂറിസ്റ്റ് ഗൈഡായി ജോലി ചെയ്തിരുന്ന അയാള്‍ അപ്പോഴേക്കും മറ്റൊരു സ്ത്രീയോടൊപ്പം താമസിക്കാന്‍ തുടങ്ങിയിരുന്നു. ഇത് അറിഞ്ഞപ്പോള്‍ ഞാന്‍ തളര്‍ന്നുപോയി. സത്യങ്ങള്‍ ഞാന്‍ മനസിലാക്കിയതോടെ അയാള്‍ എന്നെ ഉപദ്രവിക്കാനും ഭീഷണിപ്പെടുത്താനും തുടങ്ങി. ജോലി ചെയ്യുന്ന സ്ഥലത്തും അയാള്‍ ഉപദ്രവിച്ചു. ഞാന്‍ ജോലി ചെയ്യുന്ന സ്ഥലത്ത് വിളിച്ച് എനിക്ക് മാനസിക വിഭ്രാന്തിയുണ്ടെന്ന് പറഞ്ഞു. അതോടെ എനിക്ക് ജോലി നഷ്ടപ്പെടുകയും സാമ്പത്തിക സുരക്ഷിതത്വം ഇല്ലാതാകുകയും ചെയ്തു.

എന്റെ കുടുംബത്തില്‍നിന്നും അകന്നാണ് ഇപ്പോള്‍ ഞാന്‍ ജീവിക്കുന്നത്. നിയമപരമായ ചീര്‍ണതകള്‍ കാരണം അങ്ങോട്ട് പോകാനാകുന്നില്ല. നിയമപരവും വൈകാരികവുമായ അസ്ഥിരത ഇന്ത്യയിലിരുന്ന് കൊണ്ട് എങ്ങനെ മറികടക്കുമെന്ന് അറിയില്ല. റഷ്യയിലേക്ക് മടങ്ങിപ്പോകാന്‍ കഴിയുന്ന ദിവസമെത്തുമെന്ന പ്രതീക്ഷയിലാണ് ഞാന്‍ ജീവിക്കുന്നത്.'ദേശീയ മാധ്യമത്തോട് യുവതി പ്രതികരിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW