Friday, March 13, 2026 Last Updated 17 Min 57 Sec ago English Edition
Todays E paper
Ads by Google
Sunday 19 Oct 2025 09.16 AM

ഇന്ത്യയിലെ തന്റെ വീട്ടുജോലിക്കാരിക്ക് ശമ്പളമായി നല്‍കുന്നത് 45000 രൂപ: കാരണം വ്യക്തമാക്കി റഷ്യന്‍ യുവതി

russian, woman, bengaluru, servant, salary

ഇന്ത്യയില്‍ സ്ഥിരം താമസമാക്കിയ നിരവധി വിദേശികളുണ്ട്. ഇവരില്‍ പലരും ഇന്ത്യയിലെ തങ്ങളുടെ ജീവിതം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇത്തരത്തില്‍ ഇന്ത്യയില്‍ താമസമാക്കിയ ഒരു റഷ്യന്‍ യുവതി ബെംഗളൂരുവില്‍ തന്റെ വീട്ടുജോലിക്കാരിക്ക് 45000 രൂപ ശമ്പളം നല്‍കുന്നുണ്ടെന്ന് അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു. ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെയ്ക്കുകയും ചെയ്തു. ഇപ്പോഴിതാ അതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് യൂലിയ അസ്ലമോവ.

ഇന്ത്യയില്‍ ജോലിക്കാരോട് പ്രൊഫഷണല്‍ രീതിയില്ല പെരുമാറുന്നതെന്നും അതുകൊണ്ടാണ് അവര്‍ പെട്ടെന്ന് ജോലി ഉപേക്ഷിച്ചു പോകുന്നതെന്നും റഷ്യന്‍ യുവതി പറയുന്നു.. പദവി പരിഗണിക്കാതെ മറ്റുള്ളവരുടെ ജോലി സ്വന്തം ജോലിയായി കാണുകയാണ് വേണ്ടതെന്നും അവര്‍ വ്യക്തമാക്കുന്നു. താന്‍ ഒഴിവാക്കാതെ ഒരാള്‍പോലും ജോലി രാജിവെച്ച് പോയിട്ടില്ലെന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ അഭിമാനവും ബഹുമതിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ആളുകളോട് മോശമായി പെരുമാറിയാല്‍ അതിന്റെ ഫലം നിങ്ങളെ തേടിയെത്തുമെന്നും അവര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഇതിന് താഴെ ഒട്ടേറെപ്പേരാണ് യൂലിയയെ പിന്തുണച്ചും വിമര്‍ശിച്ചും കമന്റ് ചെയ്തത്. 'ഇതിനോട് പൂര്‍ണമായും യോജിക്കുന്നു' എന്നാണ് ഒരാള്‍ കുറിച്ചത്. 'നിങ്ങള്‍ മറ്റുള്ളവരെ കുറിച്ചും ചിന്തിക്കണം, നിങ്ങള്‍ക്ക് വിദേശത്ത് നിന്ന് പണം വരുന്നതുകൊണ്ട് വീട്ടുജോലിക്കാരിയുടെ ശമ്പളം കൂട്ടിയാല്‍ മറ്റുള്ളവര്‍ക്ക് അത് എങ്ങനെ താങ്ങാനാകും?' എന്നായിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW