Friday, March 13, 2026 Last Updated 19 Min 29 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Feb 2026 10.27 AM

മികച്ച കളിക്കാരെ എത്തിക്കുന്നില്ല ; ക്രിസ്ത്യാനോ റൊണാള്‍ഡോ പിണക്കത്തില്‍ ; കഴിഞ്ഞ മത്സരത്തില്‍ പണിമുടക്കി

uploads/news/2026/02/823671/cristiano-ronaldo.gif

റിയാദ്: യൂറോപ്യന്‍ ലീഗ് വിട്ട് സൗദി പ്രോലീഗില്‍ പ്രവേശിച്ച ക്രിസ്ത്യാനോ റൊണാള്‍ഡോ ക്ലബ്ബുമായി ഉടക്കില്‍. മികച്ച കളിക്കാരെ ടീമില്‍ എത്തിക്കാത്തതിന്റെയും ക്ലബ്ബിലെ പോര്‍ച്ചുഗീസ് ഉദ്യോഗസ്ഥരോടുള്ള പരിഗണനയിലും പ്രതിഷേധിച്ച് താരം കഴിഞ്ഞ മത്സരം കളിക്കാന്‍ പോലും ഇറങ്ങിയില്ല. താരമില്ലാതെയാണ് അല്‍ റിയാദിനെതിരേയുള്ള മത്സരം അല്‍ നസര്‍ കളിച്ചത്.

പ്രമുഖ ഫുട്‌ബോള്‍ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോയുടെയും മറ്റ് മാധ്യമങ്ങളുടെയും റിപ്പോര്‍ട്ടുകള്‍ പ്രകാരം, ക്ലബ്ബിന്റെ പ്രവര്‍ത്തനരീതിയില്‍ താരത്തിന് വലിയ അതൃപ്തിയുണ്ടെന്നാണ്. ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ മികച്ച താരങ്ങളെ ടീമിലെത്തിക്കാത്തതില്‍ ആവശ്യപ്പെട്ടിട്ടും ക്ലബ്ബ് അധികൃതര്‍ അക്കാര്യം ചെയ്യാത്തതില്‍ താരം അസ്വസ്ഥനാണ്.

അല്‍-നസര്‍ 21 വയസ്സുകാരനായ ഹൈദര്‍ അബ്ദുള്‍കരീമിനെ മാത്രമാണ് ടീമിലെടുത്തത്. അതിന് പുറമേ ക്ലബ്ബിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരായ പോര്‍ച്ചുഗീസ് വംശജരുടെ അധികാരം വെട്ടിക്കുറച്ചതും ചൊടിപ്പിച്ചിട്ടുണ്ട്.

നിലവില്‍ പോയിന്റ് പട്ടികയില്‍ അല്‍-ഹിലാലിന് 3 പോയിന്റ് പിന്നിലാണ് അല്‍-നസര്‍. റൊണാള്‍ഡോയുടെ അസാന്നിധ്യം ടീമിന്റെ കിരീടസാധ്യതകളെ ബാധിച്ചേക്കാം. 2023-ല്‍ അല്‍-നസറില്‍ ചേര്‍ന്ന റൊണാള്‍ഡോയ്ക്ക് സാദിയോ മാനെ, ജാവോ ഫെലിക്‌സ് തുടങ്ങിയ പ്രമുഖ താരങ്ങള്‍ കൂടെയുണ്ടായിട്ടും ഇതുവരെ ക്ലബ്ബിനായി പ്രധാന കിരീടങ്ങളൊന്നും നേടാനായിട്ടില്ല.

Ads by Google
Ads by Google
TRENDING NOW