Thursday, March 12, 2026 Last Updated 0 Min 45 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Feb 2026 10.04 AM

ഈ ദു:സ്വപ്‌നത്തില്‍ നിന്ന് ഞാന്‍ ഉണരാന്‍ ആഗ്രഹിക്കുന്നു, ഞാന്‍ എന്നും പപ്പയുടെ പ്രിയപ്പെട്ട ഝാന്‍സി റാണി: വികാര നിര്‍ഭരമായ കുറിപ്പുമായി അന്തരിച്ച പൈലറ്റിന്റെ മകള്‍

pilot, sumit, kapoor, daughter, emotional, tribute, father

രാജ്യത്തെ നടുക്കിക്കൊണ്ടാണ് ബുധനാഴ്ച മഹാരാഷ്ട്രയിലെ ബാരാമതിയില്‍ വിമാനം തകര്‍ന്നുവീണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍.സി.പി നേതാവുമായിരുന്ന അജിത് പവാറിന് ദാരുണാന്ത്യം സംഭവിച്ചിരുന്നു. അന്ന് ഈ ചാര്‍ട്ടേര്‍ഡ് വിമാനത്തിന്റെ പൈലറ്റുമാരില്‍ ഒരാളായിരുന്ന ക്യാപ്റ്റന്‍ സുമിത് കപൂറിനും ജീവന്‍ നഷ്ടപ്പെട്ടു. ഇപ്പോഴിതാ സുമിതിനെ അനുസ്മരിച്ച് മകള്‍ സന്യ കപൂര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വികാരനിര്‍ഭരമായ കുറിപ്പാണ് നെറ്റീസണ്‍സിനെ കണ്ണീരിലാഴ്ത്തുന്നത്.

'എന്തുകൊണ്ടാണ് ഞാന്‍ ഇത് എഴുതുന്നതെന്ന് എനിക്ക് അറിയില്ല. പക്ഷേ ദാദ ഇത് വായിക്കണമെന്നാണ് ഇപ്പോള്‍ എന്റെ പ്രാര്‍ഥന. എല്ലാം ഒരു ദുഃസ്വപ്നം പോലെ തോന്നുന്നു. ഇതില്‍ നിന്ന് ഉണരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ ഇതിനെ കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങള്‍ എന്നെ വിളിച്ച് 'എന്റെ ഝാന്‍സി റാണി എവിടെയാണ്?' എന്ന് ചോദിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു. ഞാന്‍ എപ്പോഴും 'പപ്പയുടെ പ്രിയപ്പെട്ട മകള്‍' ആയിരിക്കും. ഈ ദുഃസ്വപ്നം അവസാനിക്കാനും നിങ്ങളുമായി സംസാരിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. ആകാശത്തിലൂടെ പാറിപ്പറക്കാന്‍ ആഗ്രഹിച്ച നിങ്ങള്‍ ഏറെ ഇഷ്ടപ്പെട്ട ജോലി ചെയ്യുന്നതിനിടയില്‍തന്നെ അനസാന ശ്വാസമെടുത്തു. ഏറ്റവും നല്ല പിതാവ്, ഏറ്റവും മികച വൈമാനികന്‍, ഏറ്റവും സ്‌നേഹമുള്ള ഐഷ്യന്‍...ക്യാപ്റ്റന്‍ സുമിത് കപൂര്‍, നിങ്ങള്‍ വളരെ നേരത്തെ വിട പറഞ്ഞു. ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്ന ദാദ. ഞാന്‍ എപ്പോഴും നിങ്ങളുടെ വികൃതിക്കാരിയായ ഝാന്‍സി റാണി ആയിരിക്കും.' സന്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

സുമിതായിരുന്നില്ല ആ വിമാനം പറത്തേണ്ടിയിരുന്നത്. വിമാനത്തിന് നിശ്ചയിച്ചിരുന്ന പൈലറ്റ് ട്രാഫിക് ബ്ലോക്കില്‍ കുരുങ്ങിയതിനെ തുടര്‍ന്ന് പകരക്കാരനായാണ് സുമിത് വിമാനത്തില്‍ കയറിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഹോങ്കോങ്ങില്‍ നിന്ന് തിരിച്ചെത്തിയ സുമിത് അപകടം നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രമാണ് അജിത് പവാറിനെ ബാരാമതിയിലെത്തിക്കാനുള്ള നിര്‍ദേശം ലഭിച്ചതെന്നും ബന്ധുക്കള്‍ വ്യക്തമാക്കിയിരുന്നു.. അജിത് പവാറിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്‍ വിദിപ് ജാദവ്, ഫസ്റ്റ് ഓഫീസര്‍ ക്യാപ്റ്റന്‍ ശംഭവി പഥക്, ഫ്‌ളൈറ്റ് അറ്റന്റന്റ് പിങ്കി മാലി എന്നിവര്‍ക്കും അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW