Friday, March 13, 2026 Last Updated 39 Min 3 Sec ago English Edition
Todays E paper
Ads by Google
Sunday 07 Sep 2025 02.12 PM

ഓട്ടോ ഓടിക്കുന്ന അച്ഛന്റെ നെഞ്ചോട് ചേര്‍ന്നുകിടക്കുന്ന കുരുന്ന്: ഹൃദയസ്പര്‍ശിയായ വീഡിയോ വൈറല്‍

auto, driver, child, trip

ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും മാത്രമല്ല ഹൃദയത്തെ ഏറെ സ്പര്‍ശിക്കുന്ന വീഡിയോകളും സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത് ബെംഗളൂരുവില്‍ നിന്നാണ്. ഒരു ഓട്ടോെ്രെഡവറാണ് വീഡിയോയില്‍ ഉള്ളത്. അയാളുടെ തോളില്‍ കിടക്കുന്ന ഒരു കൊച്ചുകുഞ്ഞിനെയും കാണാം.

വരുമാനമുണ്ടാക്കാനാണ് അദ്ദേഹം ഓട്ടോയോടിക്കുന്നതെങ്കില്‍, എന്തിനു വേണ്ടിയാണോ ജീവിക്കുന്നത് അവളെയാണ് കൂടെക്കൊണ്ടുവന്നിരിക്കുന്നത് എന്നാണ് വീഡിയോ ഷെയര്‍ ചെയ്ത യുവതി കുറിച്ചിരിക്കുന്നത്. റിതു എന്ന യൂസറാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. വീഡിയോയില്‍ തിരക്കുള്ള റോഡിലൂടെ പോകുന്ന ഒരു ഓട്ടോയാണ് കാണുന്നത്. ഓട്ടോ െ്രെഡവറുടെ നെഞ്ചോട് ചേര്‍ത്ത് കുഞ്ഞിനെ കിടത്തിയിരിക്കുന്നതും കാണാം. വളരെ പെട്ടെന്നാണ് വീഡിയോ വൈറലായി മാറിയത്. അനേകങ്ങളാണ് വീഡിയോയ്ക്ക് കമന്റുകള്‍ നല്‍കിയത്. കണ്ണ് നിറയുന്നു എന്നും ഇതാണ് അച്ഛന്റെ സ്‌നേഹമെന്നും പലരും കമന്റ് നല്‍കിയിട്ടുണ്ട്.

എന്നാല്‍, അതേസമയത്ത് തന്നെ കുഞ്ഞിന്റെ സുരക്ഷയെ കുറിച്ചും കമന്റുകളുണ്ട്. ഇത് ഒറ്റദിവസം എന്തെങ്കിലും അത്യാവശ്യം വന്നതുകൊണ്ടായിരിക്കട്ടെ കുഞ്ഞിനെയും കൊണ്ട് വന്നത്, എന്നും ഇങ്ങനെ ജോലി ചെയ്യാനിടവരാതിരിക്കട്ടെ എന്നും പലരും അഭിപ്രായപ്പെട്ടു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW