Friday, March 13, 2026 Last Updated 53 Min 58 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Oct 2025 01.35 PM

മകള്‍ക്ക് സ്‌കൂട്ടര്‍ വാങ്ങണം: ആറ് മാസത്തോളം നാണയങ്ങള്‍ സ്വരുക്കൂട്ടി സ്വപ്‌നം സാക്ഷാത്കരിച്ച് കര്‍ഷകന്‍

farner, 40000, save, scooter, gift, daughter

മകള്‍ക്ക് ഒരു സ്‌കൂട്ടര്‍ വാങ്ങാന്‍ ആറ് മാസത്തോളം നാണയങ്ങള്‍ സ്വരൂക്കൂട്ടി ഒരു അച്ഛന്‍. ഛത്തീസ്ഗഡിലെ ഒരു കര്‍ഷകനായ പിതാവാണ് ആറ് മാസത്തോളമെടുത്ത് 40,000 രൂപയുടെ നാണയങ്ങള്‍ സൂക്ഷിച്ചുവച്ചത്. ഇതുമായി കടയിലെത്തിയ കര്‍ഷകന്‍ ബാക്കി പണം നോട്ടുകളായും നല്‍കി മകള്‍ക്ക് 98700 രൂപയുടെ സ്‌കൂട്ടറും സമ്മാനിച്ചു.

4 പൂരില്‍ നിന്നുള്ള ബജ്‌റംഗ് റാം ഭഗത് എന്ന കര്‍ഷകനാണ് ആറുമാസംകൊണ്ട് സ്വരൂപിച്ച നാണയങ്ങള്‍ ചാക്കുകളില്‍ നിറച്ച് ഷോറൂമിലെത്തിയത്. ഇതില്‍ അധികവും പത്ത് രൂപയുടേയും 20 രൂപയുടേയും നാണയങ്ങളായിരുന്നു. ഇത് എണ്ണിത്തീര്‍ക്കാന്‍ ജീവനക്കാര്‍ മണിക്കൂറുകളോളം സമയമെടുത്തു.

ലോണ്‍ എടുക്കുന്നതിന് പകരം മുഴുവന്‍ പണവും കൊടുത്ത് മകള്‍ക്കായി സ്‌കൂട്ടര്‍ വാങ്ങാനാണ് താന്‍ തീരുമാനിച്ചതെന്നും ബികോം വിദ്യാര്‍ഥിനിയായ മകള്‍ക്ക് കോളേജില്‍ പോകാന്‍ എളുപ്പമായിരിക്കുമെന്നും ഭഗത് പറയുന്നു. ഇടപാട് തീര്‍ത്ത് പുതിയ സ്‌കൂട്ടറിന്റെ താക്കോല്‍ നല്‍കിയതിനൊപ്പം ഫെസ്റ്റിവ് ലക്കി ഡ്രോ ഓഫറിലൂടെ ഒരു മിക്‌സിയും ഇവര്‍ക്ക് സമ്മാനമായി കിട്ടി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW