Friday, March 13, 2026 Last Updated 34 Min 21 Sec ago English Edition
Todays E paper
Ads by Google
Monday 02 Feb 2026 06.45 PM

149-ാമത് മന്നം ജയന്തിയും എന്‍.എസ്.എസ് കുവൈത്തിന്റെ രജത ജൂബിലി ആഘോഷവുമായ 'പത്മനാഭം 2026'' വെള്ളിയാഴ്ച

NSS

കുവൈത്ത്സിറ്റി: ഭാരതകേസരി മന്നത്ത് പത്മനാഭന്റെ 149-ാമത് ജയന്തിയും, നായർ സർവീസ് സൊസൈറ്റി (എൻ.എസ്.എസ്) കുവൈറ്റിന്റെ 25-ാം വാർഷിക ആഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനവുമായ “പത്മനാഭം 2026” ഫെബ്രുവരി 6-ന്, വെള്ളിയാഴ്ച, അബ്ബാസിയയിലെ Aspire Indian International School-ൽ സംഘടിപ്പിക്കുമെന്ന് എൻ.എസ്.എസ് കുവൈറ്റ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇതിനോടനുബന്ധിച്ച് ഈ വർഷത്തെ മന്നം എക്സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു. പ്രശസ്ത കവിയും ഗാനരചയിതാവും വാഗ്മിയുമായ രാജീവ് ആലുങ്കൽ, ലോകപ്രശസ്ത പാചകവിദഗ്ധനും RCP റെസ്റ്റോറന്റ് ശൃംഖലയുടെ സ്ഥാപകനുമായ ഷെഫ് സുരേഷ് എസ്. പിള്ള, അൽ-റാഷിദ് ഇന്റർനാഷണൽ ഷിപ്പിംഗ് കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറും നാല് പതിറ്റാണ്ടിലേറെയായി കുവൈറ്റിലെ സാമൂഹ്യ-സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവുമായ ശ്രീ. പ്രദീപ് മേനോൻ എന്നിവരാണ് അവാർഡിന് അർഹരായവർ. അവാർഡുകൾ ഫെബ്രുവരി 6-ന് നടക്കുന്ന മന്നം ജയന്തി സാംസ്കാരിക സമ്മേളനത്തിൽ വിതരണം ചെയ്യും.

NSS

വെള്ളിയാഴ്ച രാവിലെ 10:30ന് ആരംഭിക്കുന്ന ആഘോഷ പരിപാടികളിൽ കുവൈറ്റിൽ നിന്നും കേരളത്തിൽ നിന്നുമുള്ള കലാകാരന്മാർ പങ്കെടുക്കും. ഉച്ചയ്ക്ക് വിഭവസമൃദ്ധമായ വിരുന്നിന് ശേഷം 1:30ന് സാംസ്കാരിക സമ്മേളനം ആരംഭിക്കും. സമ്മേളനത്തിൽ . രാജീവ് ആലുങ്കൽ മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് തെന്നിന്ത്യയിലെ പ്രമുഖ പിന്നണി ഗായകരായ അനൂപ് ശങ്കർ, അഞ്ജു ജോസഫ്, വിഷ്ണു വർദ്ധൻ എന്നിവരുടെ നേതൃത്വത്തിൽ സംഗീത വിരുന്നു നടക്കും.
വാർത്താസമ്മേളനത്തിൽ എൻ.എസ്.എസ് കുവൈറ്റ് പ്രസിഡന്റ് എൻ. കാർത്തിക് നാരായണൻ, ജനറൽ സെക്രട്ടറി അനീഷ് പി. നായർ, ട്രഷറർ ശ്യാം ജി. നായർ, വനിതാ സമാജം കൺവീനർ ദീപ്തി പ്രശാന്ത്, രക്ഷാധികാരി കെ.പി. വിജയകുമാർ, വെൽഫെയർ കൺവീനർ പ്രബീഷ് എം.പി., ജോയിന്റ് സെക്രട്ടറിമാരായ മധു വെട്ടിയാർ, അനീഷ് ശിവൻ, കൾച്ചറൽ പ്രോഗ്രാംസ് കൺവീനർ നിഷാന്ത് മേനോൻ, ഉപദേശക സമിതി അംഗങ്ങൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ, വനിതാ സമാജം അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW