-->
ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കാനും സ്വന്തമായി ആനന്ദം കണ്ടെത്താനും മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലുമൊക്കെ ചെയ്യുന്ന നിരവധി ആളുകളുണ്ട്. ചിലതൊക്കെ ആളുകളില്‍ കൗതുകമുണ്ടാക്കുമെങ്കിലും പലപ്പോഴും ആളുകള്‍ വിമര്‍ശിക്കാപ്പെടാറുമുണ്ട്. അത്തരത്തില്‍ വ്യത്യസ്തമായി ഒന്ന് ചെയ്ത ഒഡീഷ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഡിഎസ്പി രശ്മി രഞ്ജന്‍ ദാസ് (49) ആകെ പെട്ടുപോയ അവസ്ഥയിലാണ്. ഒഡീഷയിലെ ക്രിമിനലുകളുടെ പേടി സ്വപ്നമാണ് രഞ്ജന്‍ ദാസ്. അദ്ദേഹം ഒന്ന് വ്യത്യസ്തനാകാനായി തന്റെ തലമുടിക്ക് ചുവപ്പ് നിറം അടിച്ചു. പക്ഷേ, പിന്നാലെ സമൂഹ മാധ്യമങ്ങള്‍ അദ്ദേഹത്തെ എയറില്‍ കയറ്റി.
ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറില്‍ നിന്ന് ഏകദേശം 60 കിലോമീറ്റര്‍ അകലെ ജഗത്സിങ്പൂര്‍ ജില്ലയില്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് ആണ് രശ്മി രഞ്ജന്‍ ദാസ്. ഡിപ്പാര്‍ട്ട്‌മെന്റില്‍ അദ്ദേഹത്തിന് നല്ല പേരാണ്. ജോലി ചെയ്ത സ്‌റ്റേഷനികളിലെ ക്രിമിനകള്‍ക്ക് അദ്ദേഹത്തെ ഭയമാണ്. അവരോട് യാതൊരു ദയയും രശ്മി രഞ്ജന്‍ ദാസില്‍ നിന്നും പ്രതീക്ഷിക്കേണ്ട. പക്ഷേ, തലമുടിയുടെ നിറം മാറ്റിയതോടെ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിച്ചു. രശ്മി രഞ്ജന്‍ ദാസിനെ കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ മീമുകള്‍ നിറഞ്ഞു. ട്രോളുകള്‍ പറ പറന്നു. പക്ഷേ. അദ്ദേഹം അതൊന്നും കാര്യമാക്കിയില്ല. എന്നാല്‍ ഡിപ്പാര്‍ട്ട്‌മെന്റ് അതെല്ലാം അല്പം സീരിയസായി തന്നെ കണ്ടു. ഐജി ഇടപെട്ടത്. മുടി സ്വാഭാവിക നിറത്തിലേക്ക് മാറ്റാന്‍ രശ്മിക്ക് നിര്‍ദേശം നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കഴിഞ്ഞ ബുധനാഴ്ച രശ്മി രഞ്ജന്‍ ദാസ് പൊതുവിടത്തില്‍ പോലീസ് തൊപ്പി ധരിക്കാതെ ഇറങ്ങിയതോടെയാണ് വൈറാലയത്. യൂണിഫോമിലുള്ള ദാസിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ ട്രോളുകള്‍ക്കും മീമുകള്‍ക്കും വലിയ ചര്‍ച്ചകള്‍ക്കും കാരണമായി. ഇതോടെയാണ് ഐജി വിഷയത്തില്‍ ഇടപെട്ടു. പിന്നാലെ മുടി സ്വാഭാവിക നിറത്തിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
চুলের স্টাইল বদলের কড়া নির্দেশ দিলেন শীর্ষকর্তা#Odisha #DSP #ViralVideo[Odisha DSP Rashmirajan Das, Viral Video] pic.twitter.com/B86C55UTzC— anandabazar.com (@MyAnandaBazar) January 31, 2026