-->
ജാര്‍ഖണ്ഡില്‍ റിപ്പബ്ലിക് ദിനത്തില്‍ പോലീസ് സ്‌റ്റേഷനുമുന്നില്‍ ഔദ്യോഗിക വേഷത്തില്‍ ഭാര്യയോടൊപ്പം റീല്‍ ചിത്രീകരിച്ച പോലീസ് ഉദ്യോഗസ്ഥനെതിരേ അച്ചടക്കനടപടി. പലാമു ജില്ലയിലെ ഹുസൈനാബാദ് പോലീസ് സറ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ സോനു ചൗധരിയെ പദവിയില്‍ നിന്ന് നീക്കം ചെയ്തു.
പോലീസ് സ്‌റ്റേഷന്‍ പരിസരത്താണ് ഇന്‍സ്‌പെക്ടറും ഭാര്യയും റീല്‍ ചിത്രീകരിച്ചിരിക്കുന്നതെന്ന് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും. ഇരുവരും ചേര്‍ന്ന് നൃത്തം ചെയ്യുന്നതും ഭാര്യയുടെ തലയില്‍ തന്റെ പോലീസ് തൊപ്പി ചൗധരി വയ്ക്കുന്നതും വീഡിയോയിലുണ്ട്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് പോലീസ് ഉദ്യോഗസ്ഥനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. നിങ്ങള്‍ നിങ്ങളുടെ കടമ ശരിയായി ചെയ്യുന്നുണ്ടോ, അതോ റീലുകള്‍ തയ്യാറാക്കുകയാണോയെന്ന് ഒരു ഉപയോക്താവ് ചോദിച്ചു.
റീല്‍ വൈറലായതിന് പിന്നാലെ ചൗധരിക്കെതിരേ അച്ചടക്ക നടപടി സ്വീകരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ചൗധരിയെ ഇന്‍സ്‌പെക്ടര്‍ പദവിയില്‍ നിന്ന് നീക്കിയതായി പലാമു പോലീസ് സൂപ്രണ്ട്(എസ്പി) റീഷ്മ രമേശന്‍ അറിയിച്ചു. 'റീല്‍ വൈറലായതിനെ തുടര്‍ന്ന് ചൗധരിക്കെതിരേ പലാമു റേഞ്ച് ഡിഐജി കിഷോര്‍ കൗശല്‍ അച്ചടക്ക നടപടി സ്വീകരിച്ചു. ഇത് അച്ചടക്കമില്ലായ്മയും മോശം പെരുമാറ്റവുമാണ്. യൂണിഫോമിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥന് ഇത്തരത്തില്‍ റീല്‍ ചിത്രീകരിക്കാന്‍ അനുവാദമില്ല,' അവര്‍ പറഞ്ഞു.
'പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് റീലുകള്‍ തയ്യാറാക്കുന്നതോ ചിത്രീകരിക്കുന്നതോ കര്‍ശനമായി നിരോധിച്ചതാണ്. ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍, പ്രത്യേകിച്ച് ഉയര്‍ന്ന പദവിയിലുള്ളവര്‍ ഈ നിയമങ്ങള്‍ അവഗണിച്ച് ഇത്തരത്തില്‍ പെരുമാറുന്നത് ഗുരുതരമായ അച്ചടക്ക ലംഘനമാണ്,' അവര്‍ വ്യക്തമാക്കി. ചൗധരി റീലുകള്‍ ചിത്രീകരിക്കുക മാത്രമല്ല, അവ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതായും ആരോപണമുണ്ട്.
पत्नी की रीलबाजी के चक्कर में नप गए थानेदार😭देवी जी ने 26 जनवरी के मौके पर अपने थाना प्रभारी पतिदेव के साथ थाना परिसर में बनाई थी डांस की वीडियो...SP ने जमकर लगाई थाना प्रभारी की क्लास, वीडियो मुख्यालय तक पहुंची तो बैठ गई जांच😆 pic.twitter.com/OaT6TepdiL— Ocean Jain (@ocjain4) January 28, 2026