Sunday, March 15, 2026 Last Updated 50 Min 1 Sec ago English Edition
Todays E paper
Ads by Google
Friday 30 Jan 2026 12.35 PM

വെറും 10 മിനിറ്റ് വ്യയാമം മതി! ക്യാന്‍സറിനെ ചെറുക്കാനുള്ള ഒറ്റമൂലിയുമായി ഗവേഷകര്‍

10, minute, exercise, anti, cancer, effect

മനുഷ്യന്റെ ആരോഗ്യത്തിന് വ്യായാമം വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ 10 മിനിറ്റ് ദൈര്‍ഘ്യമുള്ള തീവ്ര വ്യായാമം പോലും നമ്മുടെ ആരോഗ്യത്തില്‍ അത്ഭുതം സൃഷ്ടിക്കുമെന്ന് തെളിയിക്കുകയാണ് ന്യൂകാസില്‍ സര്‍വകലാശാല ഗവേഷകരുടെ പുതിയ പഠനം. ഇന്ന് ഏറെ ഭയക്കുന്ന അര്‍ബുദത്തെ ചെറുക്കാന്‍ വ്യായാമത്തിനാകുമെന്ന് പഠനം കണ്ടെത്തി. വെറും 10 മിനിറ്റ് ദൈര്‍ഘ്യമുള്ള തീവ്രമായ വ്യായാമം ആമാശയത്തിലെ അര്‍ബുദ വളര്‍ച്ച കുറയ്ക്കാനാകുമെന്നും കേട് വന്ന ഡിഎന്‍എകള്‍ ശരീരത്തിന് നന്നാക്കാനാകുമെന്നും ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് കാന്‍സറില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. വ്യായാമം ചെയ്യുന്നതിലൂടെ വ്യത്യസ്ത തരം പ്രോട്ടീനുകള്‍ രക്തപ്രവാഹത്തിലേക്ക് എത്തുന്നു. ഇവ ശരീര വീക്കം കുറയ്ക്കാനും രക്തധമനികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും മെറ്റബോളിസം ഉത്തേജിപ്പിക്കാനും സഹായിക്കുന്നതാണ്.

ഇവ ഡിഎന്‍എ നന്നാക്കല്‍ പ്രവര്‍ത്തനക്ഷമമാക്കുകയും കാന്‍സര്‍ വളര്‍ച്ചകളെ തടയുകയും ചെയ്യുന്നുവെന്ന് ഗവേഷകര്‍ കണ്ടെത്തി. വ്യായാമത്തിന് ശേഷമുള്ള രക്തസാമ്പിളുകളിലേക്ക് ഗവേഷകര്‍ ആമാശയത്തിലെ അര്‍ബുദ കോശങ്ങളെ കടത്തിവിട്ടപ്പോള്‍ നൂറുകണക്കിന് കാന്‍സറുമായി ബന്ധപ്പെട്ട ജീനുകളുടെ പ്രവര്‍ത്തനം മാറിയതായും ഗവേഷകര്‍ നിരീക്ഷിച്ചു. അര്‍ബുദ കോശങ്ങളെ വ്യായാമത്തിന് ശേഷമെടുത്ത രക്തവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുത്തിയപ്പോള്‍ 1364 ജീനുകളുടെ പ്രവര്‍ത്തനത്തില്‍ മാറ്റങ്ങള്‍ ദൃശ്യമായെന്നും ഗവേഷകര്‍ പറയുന്നു. ഡിഎന്‍എ അറ്റകുറ്റപ്പണി, ഊര്‍ജ്ജവിനിയോഗം, അര്‍ബുദ കോശ വളര്‍ച്ച എന്നിവയില്‍ ഇടപെടുന്ന ജീനുകളാണ് ഇവ.

വ്യായാമവും മറ്റും ഉള്‍പ്പെടുന്ന സജീവ ജീവിതശൈലി പിന്തുടരുന്നവരില്‍ ആമാശയ കാന്‍സര്‍ പൊതുവേ കാണപ്പെടാത്തതിന് ഇതാണ് കാരണമെന്ന് പഠനം വ്യക്തമാക്കുന്നു. വ്യായാമം ആരോഗ്യകരമായ കോശസംയുക്തങ്ങള്‍ക്ക് മാത്രമല്ല ഗുണം ചെയ്യുന്നതെന്നും അര്‍ബുദ കോശങ്ങളിലെ ആയിരക്കണക്കിന് ജീനുകളെ നേരിട്ട് സ്വാധീനിക്കുമെന്നും പഠനം പറയുന്നു. വ്യായാമം കാന്‍സര്‍ സാധ്യത എങ്ങനെ കുറയ്ക്കുന്നുവെന്ന് വിശദീകരിക്കാനും ചികിത്സയെ പുതിയ രീതിയില്‍ രൂപപ്പെടുത്താനും ഈ പഠനം സഹായിക്കുമെന്നും ഗവേഷകര്‍ പറയുന്നു. 30 പേരാണ് പഠനത്തിന്റെ ഭാഗമായത്. 1012 മിനിറ്റ് വരെ നീണ്ടു നില്‍ക്കുന്ന വ്യായാമ സെഷനുകള്‍ക്ക് മുന്‍പും പിന്‍പും പരീക്ഷണത്തില്‍ ഭാഗമായവരുടെ രക്തസാമ്പിള്‍ പരിശോധിച്ചു കൊണ്ടായിരുന്നു പഠനം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW