Friday, March 13, 2026 Last Updated 2 Min 37 Sec ago English Edition
Todays E paper
Ads by Google
Thursday 29 Jan 2026 09.44 AM

'' എന്റെ ജീവിത വിജയം അന്നുമുതല്‍ ആരംഭിച്ചു, എന്റെ വളര്‍ച്ച ദേവിക്കു കൂടി അവകാശപ്പെട്ടത്' ; വിവാഹവാര്‍ഷിക ദിനത്തില്‍ ഹൃദ്യമായ കുറിപ്പ് പങ്കുവച്ച് കൈതപ്രം ദാമോദരന്‍ നമ്പൂതിരി

post
photo-www.instagram.com/kaithapram_d/

വിവാഹ വാര്‍ഷിക ദിനത്തില്‍ ഹൃദ്യമായ കുറിപ്പ് പങ്കുവച്ച് ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. സമൂഹമാധ്യമത്തില്‍ വിവാഹചിത്രം ഉള്‍പ്പെടെ പങ്കുവച്ചായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. തൊഴില്‍, കല, സംഗീതം, സിനിമ, അവാര്‍ഡുകള്‍, പത്മശ്രീ വരെയുളള തന്റെ വളര്‍ച്ച ഭാര്യ ദേവിയ്ക്ക് കൂടി അവകാശപ്പെട്ടതാണെന്ന് കൈതപ്രം കുറിച്ചു. ഇരുവരുടെയും 44-ാം വിവാഹവാര്‍ഷികമാണിന്ന്.

കൈതപ്രം പങ്കുവച്ച കുറിപ്പ്:

'' വിജയകരമായ വിവാഹ ജീവിതം എന്നു ഞാൻ നിസ്സംശയം പറയും, ഞാനും എന്റെ പ്രിയതമ ദേവിയും തമ്മിൽ. എന്റെ ജീവിത വിജയം അന്നുമുതൽ ആരംഭിച്ചു. തൊഴിൽ, കല, സംഗീതം, സിനിമ, അവാർഡുകൾ, പത്മശ്രീ വരെയുള്ള വളർച്ച ദേവിക്കു കൂടി അവകാശപ്പെട്ടതാണ്. 15-ഓളം വർഷമായി തുടരുന്ന എന്റെ രോഗാവസ്ഥയെ നിയന്ത്രിച്ചു കൊണ്ടുപോകുന്നതും ഊർജം പകരുന്നതും അവളുടെ കൂടെ ശ്രമത്തിൽ തന്നെ.

എന്റെ മക്കൾ, അവരുടെ വിദ്യാഭ്യാസം, ജോലി, തുടങ്ങി ഗൃഹത്തിലെ മൂകാംബികാ ദേവിയുടെ കെടാവിളക്കു വരെ എല്ലാം തെളിച്ചു സൂക്ഷിക്കുന്നത് എന്റെ ദേവിയുടെ കയ്യൊതുക്കം തന്നെ.

എന്റെ ഗാനങ്ങളിൽ പലതും അവളുടെ പേരിലൂടെ പ്രശസ്തമാണ്. എന്റെ സുഹൃത്തുക്കൾ ശ്രീനി, സത്യൻ അന്തിക്കാട്, മുരളി, ലോഹി, സിബി മലയിൽ, ജയരാജ്, കമൽ തുടങ്ങിയവരെല്ലാം കുടുംബസുഹൃത്തുക്കളാണ്. ദേവി അവരുടെയൊക്കെ സഹോദരിയാണ്. ദാസേട്ടനും ഞങ്ങളുടെ വീട്ടിൽ പലപ്രാവശ്യം വന്ന് ഈ വീടിന്റെ ദേവിയുടെ ആതിഥ്യം സ്വീകരിച്ച് സന്തോഷിച്ചിട്ടുണ്ട്. ഈ വാർഷികത്തിന്റെ നേട്ടം പ്രിയതമയ്ക്ക് തന്നെ സമർപ്പിക്കുന്നു.സ്നേഹപൂർവ്വം.''

Ads by Google
Ads by Google
LATEST NEWS
TRENDING NOW